ചെറുപ്രായത്തിൽ ശാസ്ത്രീയ ഫുട്ബോൾ പരിശീലനം: ഗോൾ പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് തുടക്കം

ചെറുപ്രായത്തിൽ തന്നെ കുട്ടികൾക്ക് ശാസ്ത്രീയമായ ഫുട്ബോൾ പരിശീലനം നൽകുന്ന ഗോൾ പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് തുടക്കമായി. കേരള കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്‌മാനാണ് രണ്ടാം ഘട്ടം ആരംഭിച്ചതായി അറിയിച്ചത്. കഴിഞ്ഞ വർഷമാണ് 5 വർഷത്തിൽ 5 ലക്ഷം കുട്ടികൾക്ക് ഫുട്ബോൾ പരിശീലനം നൽകുക എന്ന ലക്ഷ്യത്തോടെ ഗോൾ പദ്ധതി ആരംഭിച്ചത്. ആദ്യ ഘട്ടത്തിൽ 1000 കേന്ദ്രങ്ങളിലായി 1 ലക്ഷം പേർക്ക് പരിശീലനം നൽകിയതായും മന്ത്രി ഫസാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ച പോസ്റ്റിലൂടെ അറിയിച്ചു. Kerala’s Football Project GOAL Phase II Kicks Off
പോസ്റ്റിന്റെ പൂർണരൂപം:
ചെറുപ്രായത്തിൽ ഫുട്‌ബോളിൽ ശാസ്ത്രീയ പരിശീലനം നൽകുന്ന ഗോൾ പദ്ധതിയുടെ രണ്ടാം ഘട്ടം തുടങ്ങി. 5 വർഷം 5 ലക്ഷം കുട്ടികൾക്ക് ഫുട്ബോൾ പരിശീലനം നൽകുന്ന പദ്ധതി കഴിഞ്ഞ വർഷമാണ് ആരംഭിച്ചത്. ആദ്യഘട്ടം 1000 കേന്ദ്രങ്ങളിലായി 1 ലക്ഷം പേർക്ക് പരിശീലനം നൽകി. രണ്ടാം ഘട്ടത്തിൽ, വിദഗ്ധ പരിശീലനത്തിന് 140 നിയോജകമണ്ഡലങ്ങളിൽ ഓരോ കേന്ദ്രം വീതം ആരംഭിച്ചു. 10 നും 12 നും ഇടയിൽ പ്രായമുള്ള തെരഞ്ഞെടുത്ത 30 കുട്ടികൾക്ക് വീതം ഓരോ കേന്ദ്രത്തിലും പരിശീലനം നൽകും. പരിശീലന ഉപകരണങ്ങൾ, 2 വീതം പരിശീലകർ, സ്‌പോർട്‌സ് കിറ്റ് എന്നിവ ലഭ്യമാക്കും.
Read Also : കേരള ബ്ലാസ്റ്റേഴ്സ് സെലക്ഷൻ ട്രയൽ തടഞ്ഞ് പി.വി ശ്രീനിജൻ എംഎൽഎ
ആഴ്ചയിൽ ഒന്നര മണിക്കൂർ വീതമുളള 2 സെഷനായാണ് പരിശീലനം. പഠനസമയത്തെ ബാധിക്കാത്ത രീതിയിലാണിത്. ഓരോ മേഖലയിലും ലഭ്യമായ ഏറ്റവും മികച്ച പരിശീലകനെയാണ് നിയമിക്കുന്നത്. ഓരോ കേന്ദ്രത്തിലും മുൻകാല സന്തോഷ് ട്രോഫി താരങ്ങളുടെ മേൽനോട്ടവും പരിശീലന പിന്തുണയും ഉറപ്പാക്കും. തീവ്ര പരിശീലന പദ്ധതിയിൽ കഴിവ് തെളിയിക്കുന്ന കുട്ടികൾക്ക് ഉന്നത പരിശീലനവും കൂടുതൽ മികച്ച മത്സരങ്ങളിൽ പങ്കെടുക്കാനുള്ള അവസരവും നൽകും.
Story Highlights: Kerala’s Football Project GOAL Phase II Kicks Off
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here