പഞ്ചാബിൽ വീണ്ടും പാക്ക് ഡ്രോൺ, 4 ദിവസത്തിനുള്ളിൽ അഞ്ചാമത്തേത്

പഞ്ചാബിലെ അമൃത്‌സർ സെക്ടറിൽ മയക്കുമരുന്നുമായി എത്തിയ ഒരു പാകിസ്താൻ ഡ്രോൺ കൂടി അതിർത്തി രക്ഷാ സേന വെടിവച്ചു വീഴ്ത്തി. ഹെറോയിൻ ഉണ്ടെന്ന് സംശയിക്കുന്ന രണ്ട് പാക്കറ്റുകൾ പരിശോധനയിൽ പിടിച്ചെടുത്തതായി അധികൃതർ അറിയിച്ചു. 4 ദിവസത്തിനിടെ സേന വെടിവെച്ചിടുന്ന അഞ്ചാമത്തെ ഡ്രോണാണിത്. (Pakistani drone found with narcotics in Amritsar; 5th in last 4 days)
‘പഞ്ചാബിലെ അമൃത്‌സറിൽ അന്താരാഷ്ട്ര അതിർത്തിക്ക് സമീപം മയക്കുമരുന്നുമായി എത്തിയ പാകിസ്താൻ ഡ്രോൺ ബിഎസ്‌എഫ് വെടിവച്ചിട്ടു. ബിഎസ്‌എഫിന്റെ 144 കോർപ്‌സിന്റെ സൈനികർ ബിഒപി രജതാൽ പ്രദേശത്ത് നടത്തിയ ഓപ്പറേഷനിലാണ് ഡ്രോൺ നശിപ്പിച്ചത്. ഹെറോയിൻ എന്ന് സംശയിക്കുന്ന രണ്ട് പാക്കറ്റുകൾ പിടിച്ചെടുത്തു.’ – അമൃത്‌സർ ബിഎസ്എഫ് കമാൻഡന്റ് അജയ് കുമാർ മിശ്ര വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.
നേരത്തെ അമൃത്സറിൽ മയക്കുമരുന്ന് അടങ്ങിയ ബാഗുമായി എത്തിയ മറ്റൊരു പാക്ക് ഡ്രോണും ബിഎസ്എഫ് വെടിവച്ചിട്ടിരുന്നു. നേരത്തെ ഇതേ മേഖലയിൽ രണ്ട് പാക് ഡ്രോണുകൾ സൈന്യം പിടിച്ചെടുത്തിരുന്നു.
Story Highlights: Pakistani drone found with narcotics in Amritsar; 5th in last 4 days
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here