Advertisement

പത്ത് ലക്ഷത്തിലധികം കുട്ടികള്‍ പുതുതായി വിദ്യാലയങ്ങളിലെത്തി; മുഖ്യമന്ത്രി

May 23, 2023
2 minutes Read
pinarayi-vijayan-inaugurated-97-new-school-building

പുതിയ 97 സ്‌കൂള്‍ കെട്ടിടങ്ങള്‍ നാടിന് സമര്‍പ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ണൂര്‍ ധര്‍മ്മടം ജിഎച്ച്എസ്എസ് മുഴപ്പിലങ്ങാട് വെച്ചാണ് സംസ്ഥാന തല ഉദ്ഘാടന ചടങ്ങ് നടന്നത്. പത്ത് ലക്ഷത്തിലധികം കുട്ടികള്‍ പുതുതായി പൊതുവിദ്യാലയങ്ങളിലെത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു.(pinarayi vijayan inaugurated 97 new school building)

വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞു പോക്ക് ഇല്ലാതായി. ഇന്ത്യയിലെ ഏറ്റവും മികച്ച വിദ്യാഭ്യാസ മേഖല കേരളത്തിലാണെന്ന് നീതി ആയോഗ് കണ്ടെത്തി.2016 ന് മുന്‍പുള്ള കേരളത്തില്‍ പൊതുവിദ്യാലയങ്ങള്‍ തകര്‍ച്ചയിലായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Read Also: തീപിടുത്തം സർക്കാരിന്റെ സ്ഥിരം പരിപാടി; രേഖകൾ നശിപ്പിക്കാനുള്ള തന്ത്രമെന്ന് വി ഡി സതീശൻ

തകര്‍ന്നുകൊണ്ടിരിക്കുകയായിരുന്ന പൊതുവിദ്യാലയങ്ങള്‍ ഇന്ന് നല്ല നിലയിലാണ്. സ്‌കൂളുകളെല്ലാം ആധുനിക സൗകര്യങ്ങളോടെയാണ് പ്രവര്‍ത്തിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. മലര്‍പ്പൊടിക്കാരന്റെ സ്വപ്നം എന്നായിരുന്നു കിഫ്ബിയെ പരിഹസിച്ചിരുന്നത്.

സ്വപ്നം യാഥാര്‍ത്ഥ്യമാകുമെന്ന് പരിഹസിച്ചവര്‍ തിരിച്ചറിഞ്ഞു. നാടിന്റെ എല്ലാ വികസന കാര്യങ്ങളും കിഫ്ബിയുടെ കയ്യൊപ്പുണ്ട്. 2300 കോടിയാണ് കിഫ്ബി വിദ്യാഭ്യാസമേഖലയില്‍ ചെലവഴിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Story Highlights: pinarayi vijayan inaugurated 97 new school building

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top