Advertisement

വാദങ്ങൾ പൊളിയുന്നു; സ്‌കൂൾ ഗേറ്റ് പൂട്ടിയിട്ടത് പി.വി ശ്രീനിജന്റെ അറിവോടെയെന്ന് തെളിയിക്കുന്ന ദൃശ്യങ്ങൾ ട്വന്റിഫോറിന്

May 23, 2023
Google News 1 minute Read
pv sreenijin mla arguments are false

ശ്രീനിജൻ എംഎൽഎയുടെ വാദങ്ങൾ പൊളിയുന്നു. പനമ്പിള്ളി നഗറിലെ സ്‌കൂൾ ഗേറ്റ് പൂട്ടിയിട്ടത് എംഎൽഎയുടെ അറിവോടെയെന്ന് തെളിയിക്കുന്ന ദൃശ്യങ്ങൾ ട്വന്റിഫോറിന് ലഭിച്ചു. പോലിസ് ഗേറ്റ് തുറക്കാൻ ആവശ്യപ്പെട്ടപ്പോൾ എംഎൽഎ അകത്ത് ഉണ്ടെന്നായിരുന്നു സെക്യൂരിറ്റിയുടെ മറുപടി. ഇതിനിടെ എംഎൽഎൽയെ വെട്ടിലാക്കി സ്പോർട്‌സ് കൗൺസിലിന്റെ കത്തും പുറത്തുവന്നു.

കേരള ബ്ലാസ്റ്റേഴ്സിന്റെ സെലെക്ഷൻ ട്രയൽ തടഞ്ഞതിന് പിവി ശ്രീനിജൻ എംഎൽഎ ന്യായീകരിക്കാൻ ശ്രമിച്ചെങ്കിലും വാദങ്ങൾ ഓരോന്നായി പൊളിയുകയാണ്. ഗേറ്റ് പൂട്ടിയത് തന്റെ അറിവോടെ അല്ലെന്നായിരുന്നു എംഎൽഎ യുടെ വാദം. എന്നാൽ പോലിസ് എത്തി ഗേറ്റ് തുറക്കാൻ ആവശ്യപ്പെട്ടപ്പോൾ എംഎൽഎ അകത്ത് ഉണ്ടെന്നും ഗേറ്റ് തുറന്ന് നൽകരുതെന്ന് പറഞ്ഞെന്നുമായിരുന്നു സെക്യൂരിറ്റിയുടെ മറുപടി.

ദൃശ്യങ്ങൾ പുറത്ത് വന്നതോടെ എംഎൽഎ യുടെ അറിവോടെ യാണ് ഗേറ്റ് പൂട്ടിയതെന്ന് വ്യക്തമായി. എംഎൽഎ യെ കൂടുതൽ പ്രതിരോധത്തിലാക്കി സ്പോർട്‌സ് കൗൺസിലിന്റെ കത്തും പുറത്തുവന്നു. കേരള ബ്ലാസ്റ്റേഴ്സിനെ ഗ്രൗണ്ടിൽ പ്രവേശിക്കുന്നത് തടഞ്ഞാൽ കരാർ ലംഘനമാണെന്ന് സംസ്ഥാന സ്‌പോർട്‌സ് കൌൺസിൽ ജില്ല സ്‌പോർട്‌സ് കൗൺസിലിന് നേരത്തെ നിർദ്ദേശം നൽകിയിരുന്നു. ഗ്രൗണ്ടിന്റെ പൂർണ അധികാരം ബ്ലാസ്റ്റേഴ്സിനാണെന്നും കത്തിലുണ്ട്. കായിക താരങ്ങളെ പുറത്ത് നിർത്തിയതിൽ പ്രതിഷേധിച്ച് യൂത്ത്
കോൺഗ്രസിന്റെ നേതൃത്വത്തിൽ കോലഞ്ചേരിയിലെ എംഎൽഎ യുടെ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.

Story Highlights: pv sreenijin mla arguments are false

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here