Advertisement

ഒന്നാം സമ്മാനം മാസം 5 ലക്ഷം രൂപ വീതം 25 വർഷത്തേക്ക്; ആദ്യ നറുക്കെടുപ്പ് ശനിയാഴ്ച; പുതിയ യുഎഇ ലോട്ടറി

May 23, 2023
2 minutes Read
UAE fast 5 lottery announced

യുഎഇയിൽ പുതിയ ലോട്ടറി അവതരിപ്പിച്ചു. ഫാസ്റ്റ് 5 എന്ന പുതിയ ലോട്ടറിയുടെ ഒന്നാം സമ്മാനമാണ് വിചിത്രം. സാധാരണ ലോട്ടറികളിൽ ഒന്നാം സമ്മാനം ഭീമമായ തുക ഒറ്റത്തവണയായി കിട്ടുകയാണ് പതിവെങ്കിൽ എമിറേറ്റ്‌സ് ഡ്രോയിൽ 25 വർഷത്തേക്ക് എല്ലാ മാസവും സമ്മാനത്തുക ഗഡുക്കളായി ലഭിക്കുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. ( UAE fast 5 lottery announced )

ഒന്നാം സമ്മാനം 25,000 ദിർഹം വീതം 25 വർഷത്തേക്ക് ലഭിക്കുന്നതാണ് രീതി. മാത്രമല്ല ഭാഗ്യശാലികളായ മൂന്ന് പേർക്ക് മറ്റൊരു മറുക്കെടുപ്പിൽ 75,000, 50,000, 25,000 ദിർഹം വീതം മെഗാ സമ്മാനവും ലഭിക്കും. എല്ലാ ശനിയാഴ്ചയും രാത്രി 9 മണിക്കാണ് നറുക്കെടുപ്പ്. ഫാസ്റ്റ് ഫൈവിന്റെ ആദ്യ നറുക്കെടുപ്പ് മെയ് 27ന് നടക്കും.

എങ്ങനെ പങ്കെടുക്കണം ?

ഫാസ്റ്റ് 5 ലോട്ടറിയിൽ വെബ്‌സൈറ്റ് വഴി ആർക്കും പങ്കാളികളാകാം. ഫാസ്റ്റ് 5 വെബ്‌സൈറ്റ് സന്ദർശിച്ച് അതിൽ ‘ബൈ നൗ’ എന്ന ടാബിൽ ക്ലിക്ക് ചെയ്താൽ ടിക്കറ്റിന്റെ ഒരു ടാബ് പ്രത്യക്ഷപ്പെടുകയും, നമുക്ക് ഇഷ്ടമുള്ള നമ്പറുകൾ നൽകി ലോട്ടറി ടിക്കറ്റിന്റെ നമ്പർ നമുക്ക് തീരുമാനിക്കാം. ഇതിന് താത്പര്യമില്ലാത്തവർ ‘ക്വിക്ക്-പിക്ക്’ ബട്ടൻ അമർത്തിയാൽ ലോട്ടറി നമ്പർ ലഭിക്കും. എല്ലാ ആഴ്ചയും മൂന്ന് തവണ വീതം ഒരാൾക്ക് ഗെയിമിൽ പങ്കെടുക്കാം.

എമിറേറ്റ്‌സിന്റെ ലോട്ടറിയുടെ മെഗാ 7 ലോട്ടറിയുടെ ഗ്രാൻഡ് പ്രൈസ് 100 മില്യൺ ദിർഹമാണ്. മിഡിൽ ഈസ്റ്റ്, ആഫ്രിക്ക, ഏഷ്യ എന്നിവിടങ്ങളിൽ വച്ച് ഏറ്റവും വലിയ ലോട്ടറി സമ്മാനത്തുകയാണ് ഇത്.

Story Highlights: UAE fast 5 lottery announced

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top