അഹ്‌മദാബാദിൽ ലാൻഡ് ചെയ്ത് നിമിഷങ്ങൾക്കകം പറന്നുയർന്ന് വിമാനം; പരിഭ്രാന്തിയിലായി യാത്രക്കാർ

വിമാനത്താവളത്തിൽ ലാൻഡ് ചെയ്തയുടൻ പറന്നുയർന്ന് വിമാനം. ഛണ്ഡീഗഡിൽ നിന്ന് അഹമ്മദാബാദിലേക്ക് യാത്ര തിരിച്ച ഇൻഡിഗോ വിമാനമാണ് ലാൻഡ് ചെയ്ത് നിമിഷങ്ങൾക്കകം വീണ്ടും പറന്നുയർന്നത്. ഇത് യാത്രക്കാരിൽ പരിഭ്രാന്തി സൃഷ്ടിച്ചു.
തിങ്കളാഴ്ച രാത്രിയാണ് സംഭവം. ചണ്ഡീഗഡിൽ നിന്നുള്ള ഇൻഡിഗോ വിമാനം അഹമ്മദാബാദിലെ സർദാർ വല്ലഭായ് പട്ടേൽ രാജ്യാന്തര വിമാനത്താവളത്തിൽ ലാൻഡ് ചെയ്യുന്നതിനായി റൺവേയിൽ വീൽ തൊട്ടതിന് പിന്നാലെ ഞൊടിയിടയിൽ പറന്നുയരുകയായിരുന്നു. വിമാനത്തിൽ നൂറിലധികം യാത്രക്കാരാണ് ഉണ്ടായിരുന്നത്.
പറന്നുയർന്നതിനു ശേഷം ഏകദേശം 20 മിനിറ്റോളം നേരം വിമാനം ആകാശത്തിലായിരുന്നു. വിമാനം ലാൻഡ് ചെയ്യുന്നതുമായി ബന്ധപ്പെട്ട ആശയവിനിമയത്തിലെ വ്യക്തതക്കുറവാണ് ഇത്തരത്തിൽ പ്രശ്‌നത്തിനു കാരണമായത് എന്നാണ് റിപ്പോർട്ട്.
Story Highlights: aircraft takes off landing ahmedabad
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here