അണ്ടർ 20 ലോകകപ്പ്: ഗ്വാട്ടിമാലക്കെതിരെ അർജന്റീനക്ക് ജയം; പ്രീ ക്വാർട്ടറിലേക്ക് യോഗ്യത

സീനിയർ ടീമിന്റെ പാത പിന്തുടർന്ന് ലോകകപ്പിലേക്കുള്ള പാതയിലൂടെ അടിവെച്ച് മുന്നേറി ആതിഥേയരായ അർജന്റീന. ഇന്ന് ഗ്രൂപ്പ് എയിൽ നടന്ന മത്സരത്തിൽ ഗ്വാട്ടിമാലയെ മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്താണ് നീലപ്പടയുടെ കുതിപ്പ്. അലജോ വെലിസ്, ലൂക്ക റൊമാറിയോ, മാക്സിമോ പെറാണ് എന്നിവരാണ് അർജന്റീനയുടെ വിജയശില്പികൾ. അർജന്റീനയുടെ ഇതിഹാസ പ്രതിരോധ തരാം ഹാവിയർ മഷറാനോയാണ് ടീമിന്റെ മുഖ്യ പരിശീലകൻ. ഇന്നത്തെ വിജയത്തോടെ പ്രീ ക്വാർട്ടറിലേക്ക് ടീം യോഗ്യത ഉറപ്പിച്ചു. Argentina U20 qualify for Round of 16 at U20 World Cup
മത്സരത്തിന്റെ തുടക്കത്തിൽ കളിക്കളത്തിൽ അർജന്റീനക്ക് ഉണ്ടായിരുന്ന ആധിപത്യമാണ് ആദ്യത്തെ ഗോളിന് വഴി തുറന്നത്. പതിനേഴാം മിനുട്ടിൽ അലജോ വെലിസ് പന്തിനെ ബോക്സിന്റെ ടോപ് കോർണറിലേക്ക് തലകൊണ്ട് ചെത്തിയിട്ടാണ് ആദ്യ ഗോൾ നേടുന്നത്. തുടർന്ന്, ലഭിച്ച അവസരങ്ങൾ ഗോളാക്കി തീർക്കാൻ ടീമിന് സാധിച്ചില്ല. രണ്ടാം പകുതിയുടെ തുടക്കത്തിൽ ഗ്വാട്ടിമാലയുടെ കാർലോസ് സാന്റോസ് രണ്ടാം മഞ്ഞക്കാർഡ് കണ്ടു പുറത്തായത് അർജന്റീനയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവരുന്നതിന് സഹായിച്ചു.
തുടർന്ന്, പകരക്കാരനായി ഇറങ്ങിയ ലൂക്കാ റൊമേറോ രണ്ടാം പകുതിയിൽ ഗോൾ ടീമിന്റെ ലീഡ് ഇരട്ടിയാക്കി. മത്സരം അവസാനിക്കാൻ പത്ത് മിനിറ്റ് മാത്രം ശേഷിക്കെ പ്രതിരോധ താരം ടോമസ് അവൈൽസ് മൂന്നാം ഗോളും നേടി. ആറ് തവണ അണ്ടർ 20 ലോകകപ്പ് നേടി ചരിത്രം സൃഷ്‌ടിച്ച അർജന്റീന യുവ നിരയുടെ ലക്ഷ്യം മറ്റൊരു കിരീടം കൂടിയാണ്.
മെയ് 26 വെള്ളിയാഴ്ച ന്യൂസിലൻഡിനെതിരെയാണ് അർജെന്റിനയുടെ അടുത്ത മത്സരം. മത്സരത്തിൽ വിജയിച്ചാൽ ടീമിന് ഗ്രൂപ്പ് ജേതാക്കളായി അടുത്ത റൗണ്ടിലേക്ക് മുന്നേറാം. കഴിഞ്ഞ മത്സരത്തിൽ ഉസ്ബെക്കിസ്താനെ അർജെന്റിന മറുപടിയില്ലാത്ത ഒരു ഗോളിന് തകർത്തിരുന്നു.
Story Highlights: Argentina U20 qualify for Round of 16 at U20 World Cup
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here