അനധികൃത സ്വത്ത് സമ്പാദന കേസ്: കെ.എം ഷാജിക്കെതിരായ എഫ്ഐആർ സ്റ്റേ ചെയ്തു

അനധികൃത സ്വത്ത് സമ്പാദനത്തിന് കെ.എം ഷാജിക്കെതിരെ രജിസ്റ്റർ ചെയ്ത FIR ഹൈക്കോടതി സ്റ്റേ ചെയ്തു. പ്രാദേശിക സിപിഎം നേതാവും അഭിഭാഷകനുമായ എം.ആർ ഹരീഷിന്റെ പരാതിയിലാണ് കോഴിക്കോട് വിജിലൻസ് കോടതി പ്രാഥമിക അന്വേഷണം നടത്താനും കഴമ്പുണ്ടെന്ന് കണ്ടെത്തിയാൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാനും ഉത്തരവിട്ടത്. Illegal asset acquisition Kerala HC withheld FIR against KM Shaji
അനധികൃത സ്വത്ത് സമ്പാദനത്തിലൂടെ വീട് ഉൾപ്പെടെ നിർമിച്ചു എന്നായിരുന്നു പരാതി. പ്രാഥമികാന്വേഷണം നടത്തിയതിന് ശേഷമായിരുന്നു വിജിലൻസ് കേസ് രജിസ്റ്റർ ചെയ്തത്. എന്നാൽ എഫ്‌ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് കെ. എം ഷാജി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കേസിന്റെ തുടർ നടപടികൾ മൂന്ന് മാസത്തേക്കാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്.
നേരത്തേ പ്ലസ്ടു കോഴക്കേസിലും ഷാജിക്കെതിരായ എഫ്‌ഐആർ റദ്ദാക്കിയിരുന്നു. കേസ് നിലനിൽക്കില്ലെന്ന കെ.എം ഷാജിയുടെ ഹർജി അംഗീകരിച്ചാണ് ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ വിധി. അഴീക്കോട് സ്കൂളിന് പ്ലസ്ടു അനുവദിക്കാൻ 25 ലക്ഷം രൂപ കോഴവാങ്ങിയെന്നായിരുന്നു കേസ്.
Story Highlights: Illegal asset acquisition Kerala HC withheld FIR against KM Shaji
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here