കോഴിക്കോട് താമരശ്ശേരിയില്‍ പൊലീസിന്റെ മയക്കുമരുന്ന് വേട്ട; ജാമ്യത്തിലിറങ്ങിയ പ്രതി പിടിയിൽ

കോഴിക്കോട് താമരശ്ശേരിയില്‍ പൊലീസിന്റെ മയക്കുമരുന്ന് വേട്ട. എം ഡി എം എ യും കഞ്ചാവുമായി അമ്പായത്തോട് സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. മയക്കുമരുന്നുമായി നേരത്തെ പിടിയിലായി ജാമ്യത്തിലിറങ്ങിയ നംഷാദാണ് വീണ്ടും പിടിയിലായത്.
കോഴിക്കോട് റൂറല്‍ ജില്ലാ പൊലീസ് മേധാവി ആര്‍ കറപ്പസ്വാമി ഐ പി എസിന്റെ നിര്‍ദേശംപ്രകാരം പ്രത്യേക സ്‌ക്വാഡ് നടത്തിയ നീക്കത്തിലാണ് മയക്കുമരുന്ന് പിടികൂടിയത്. അമ്പയത്തോട് ഏഴുകളത്തില്‍ നംഷാദ് ആണ് പൊലീസിന്റെ പിടിയിലായത്. 12 ഗ്രാം എം ഡി എം എ യും ഒന്നര കിലോഗ്രാം കഞ്ചാവും പൊലീസ് പിടിച്ചെടുത്തു. കെ എല്‍ 58 ഡി 5461 നമ്പര്‍ ബുള്ളറ്റും ഇലക്ട്രോണിക് ത്രാസ്സും പൊലീസ് കസ്റ്റഡിയിലെടുത്തു.
കഴിഞ്ഞ ഡിസംബറില്‍ ഏഴ് ഗ്രാം എം ഡി എം എ യുമായി താമരശ്ശേരി ചുങ്കത്ത് വെച്ച് പൊലീസിന്റെ പിടിയിലായ നംഷാദ് ജനുവരിയില്‍ ജാമ്യത്തിലിറങ്ങിയാണ് വീണ്ടും മയക്കുമരുന്നു വില്‍പന ആരംഭിച്ചത്. ബാംഗ്ലൂര്‍ നിന്ന് ഗ്രാമിന് 1000 രൂപക്ക് വാങ്ങുന്ന എം ഡി എം എ 3000 രൂപക്കാണ് പ്രദേശത്ത് വില്‍പ്പന നടത്തുന്നത്. കോഴിക്കോട്, വയനാട് ജില്ലികളിലെ വിവിധ സ്ഥലങ്ങളില്‍ കാറിലും ബൈക്കിലും രാത്രികാലങ്ങളില്‍ സഞ്ചാരിച്ചാണ് മയക്കുമരുന്ന് വില്‍പന. താമരശ്ശേരി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
Story Highlights: kozhikode mdma seized arrest
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here