Advertisement

ആലുവയിൽ മഠത്തിലെ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് കന്യാസ്ത്രീക്ക് ഗുരുതര പരുക്ക്

May 24, 2023
Google News 2 minutes Read
nun was injured after falling from top of the building aluva

ആലുവയിൽ മഠത്തിലെ കെട്ടിടത്തിനു മുകളിൽ നിന്നും വീണ് കന്യാസ്ത്രീക്ക് ഗുരുതരമായി പരുക്കേറ്റു. ധർമ്മഗിരി സെന്റ് ജോസഫ് കോൺവെന്റിലെ സിസ്റ്റർ മേരിക്കാണ് പരുക്കേറ്റത്. ആലുവയിലെ കോളനി പടിയിലുള്ള ധർമ്മഗിരി സെന്റ് ജോസഫ് കോൺവെന്റ് കെട്ടിടത്തിനു മുകളിൽ നിന്നുമാണ് സിസ്റ്റർ വീണത്.

Read Also:

വീഴ്ച്ചയിൽ നട്ടെല്ലിന് ഗുരുതരമായി പരുക്കേറ്റ സിസ്റ്റർ മേരിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആലുവയിലെ കോളനി പടിയിൽ ഇന്നലെ വൈകിട്ടാണ് സംഭവം നടന്നത്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.

Story Highlights: nun was injured after falling from top of the building aluva

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here