നടി വൈഭവി ഉപാധ്യായ വാഹനാപകടത്തില്‍ മരിച്ചു

ടെലിവിഷൻ താരം വൈഭവി ഉപാധ്യായ വാഹനാപകടത്തില്‍ മരിച്ചു. ഹിമാചല്‍പ്രദേശില്‍ വച്ചുണ്ടായ കാര്‍ അപകടത്തിലാണ് ഇരുപത്തേയേഴുകാരിയായ വൈഭവി ഉപാധ്യായയ്ക്ക് ജീവൻ നഷ്‍ടമായത്. കാര്‍ കൊക്കയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായതെന്നാണ് റിപ്പോർട്ട്. പ്രതിശ്രുത വരനും താരത്തിന് ഒപ്പം കാറില്‍ ഉണ്ടായിരുന്നു എന്നാണ് വിവരം. ഹിമാചലില്‍ നിന്ന് കൊണ്ടുവരുന്ന വൈഭവിയുടെ മൃതദേഹം മുംബൈയില്‍ പൊതുദര്‍ശനത്തിന് ശേഷം സംസ്‍ക്കരിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.
‘സാരാഭായ് വെഴ്‍സസ് സാരാഭായി’ എന്ന ഷോയിലൂടെയാണ് വൈഭവി ഉപാധ്യായ പ്രേക്ഷകരുടെ ശ്രദ്ധയാകര്‍ഷിച്ചിരുന്നത്. നിര്‍മാതാവും നടനുമായ ജെഡി മജീതിയയാണ് താരത്തിന്റെ മരണവാര്‍ത്ത സാമൂഹ്യ മാധ്യമത്തിലൂടെ പുറത്തുവിട്ടത്. അവിശ്വസനീയവും സങ്കടകരവും ഞെട്ടിക്കുന്നതും ആണെന്നും ജെഡി സാമൂഹ്യ മാധ്യമത്തില്‍ കുറിച്ചു. ജീവിതം എന്നത് വളരെ അപ്രവചനീയമാണെന്നും ഷോയുടെ നിര്‍മാതാവ് പ്രതികരിച്ചു.
‘സാരാഭായ് വെഴ്‍സസ് സാരാഭായി’ എന്ന ഷോയില്‍ ‘ജാസ്‍മിനാ’യിട്ടായിരുന്നു നടി വൈഭവി ഉപാധ്യായ വേഷമിട്ടതും പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയതും. ‘സിഐഡി’, ‘അദാലത്ത്’ എന്നീ ടിവി ഷോകളിലും വൈഭവി ഉപാധ്യായ വേഷമിട്ടിട്ടുണ്ട്. ‘പ്ലീസ് ഫൈൻഡ് അറ്റാച്ച്‍ഡ്’ എന്ന സീരീസിലും വൈഭവി ഉപാധ്യായ വേഷമിട്ടിരുന്നു. ദീപിക പദുക്കോണിന്റെ ‘ഛപക്’ എന്ന ചിത്രത്തിലും വൈഭവി ഉപാധ്യായ വേഷമിട്ടിട്ടുണ്ട്.
Story Highlights: Vaibhavi Upadhyaya dies in car accident
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here