കുടിലിന് മുകളിൽ മരം വീണ് നാലംഗ കുടുംബം മരിച്ചു

കുടിലിന് മുകളിൽ മരം വീണ് ആദിവാസി നാടോടി കുടുംബത്തിലെ നാല് പേർ മരിച്ചു. ജമ്മു കശ്മീരിലെ കിഷ്ത്വാർ ജില്ലയിൽ വ്യാഴാഴ്ച രാവിലെയാണ് സംഭവം. മരിച്ചവരിൽ മൂന്ന് സ്ത്രീകളും ഉണ്ടെന്ന് കിഷ്ത്വാർ ഡെപ്യൂട്ടി കമ്മീഷണർ അറിയിച്ചു. റെഡ് ക്രോസ് സൊസൈറ്റിയിൽ നിന്ന് 50,000 രൂപ അടിയന്തര സഹായമായി കുടുംബത്തിന് നൽകി.
കേശവൻ ബെൽറ്റിലെ ഭൽന വനമേഖലയിലാണ് ദാരുണമായ സംഭവം. നാടോടികളായ കുടുംബം ആടുകളുമായി ഡാച്ചയിലേക്ക് പോകുകയായിരുന്നു. കനത്ത മഴയെത്തുടർന്ന് അവർ ഭൽന വനത്തിൽ താൽക്കാലിക കുടിൽ കെട്ടി. ഇതിനിടെ ശക്തമായ കാറ്റിലും മഴയിലും കൂറ്റൻ മരം കടപുഴകി ഇവരുടെ കുടിലിനു മുകളിലേക്ക് വീഴുകയായിരുന്നു.
‘വനമേഖലയിൽ നാടോടി കുടുംബം കെട്ടിയിരുന്ന ടെന്റിലേക്കാണ് പൈൻ മരം വീണത്. ഉടൻ തന്നെ പോലീസ് സംഘം സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. എന്നാൽ ദാരുണമായ സംഭവത്തിൽ നാല് കുടുംബാംഗങ്ങൾക്ക് ജീവൻ നഷ്ടപ്പെട്ടു. മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി.’- കിഷ്ത്വറിലെ സീനിയർ പൊലീസ് സൂപ്രണ്ട് ഖലീൽ പോസ്വാൾ പിടിഐയോട് പറഞ്ഞു.
Story Highlights: 4 Members Of Family Dead As Tree Falls On Tent In J&K’s Kishtwar
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here