ബ്രിജ് ഭൂഷൻ ശരൺ സിംഗിനെ അറസ്റ്റ് ചെയ്യണം; ഗുസ്തി താരങ്ങളുടെ സമരത്തിന് പിന്തുണയേറുന്നു

റസലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ അധ്യക്ഷൻ ബ്രിജ് ഭൂഷൻ ശരൺ സിംഗിനെ അറസ്റ്റ് ചെയ്യണം എന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഗുസ്തി താരങ്ങളുടെ സമരത്തിന് പിന്തുണ ഏറുന്നു. പഞ്ചാബിൽ നിന്നുള്ള നൂറിലേറെ കിസാൻ സഭ പ്രവർത്തകർ കഴിഞ്ഞ ദിവസം ജന്തർ മന്ദിറിൽ എത്തി.
ഉത്തർപ്രദേശിൽ നിന്നുള്ള കൂടുതൽ ഭാരതീയ കിസാൻ യൂണിയൻ പ്രവർത്തകർ ഇന്ന് എത്തും. മെയ് 28ന് പാർലമെന്റിന്റെ ഉദ്ഘാടന ദിവസം പ്രഖ്യാപിച്ച വനിതാ മഹാ പഞ്ചായത്തിലേക്ക് രാജ്യത്തിന്റെ എല്ലാ ഭാഗത്തുനിന്നും ഉള്ള സ്ത്രീകളെ പങ്കെടുപ്പിക്കാനുള്ള പ്രചരണം തുടരുകയാണ്.
Read Also: ഗുസ്തി താരങ്ങളുടെ ലൈംഗികാതിക്രമ പരാതി; ബ്രിജ് ഭൂഷൺ സിംഗിൻ്റെ മൊഴി രേഖപ്പെടുത്തിയെന്ന് പൊലീസ്
അതേസമയം ബ്രിജ് ഭൂഷന്റെ വെല്ലുവിളി ഏറ്റെടുത്ത ഗുസ്തി താരങ്ങൾ നുണ പരിശോധനക്ക് തയ്യാറാണെന്ന് അറിയിച്ചു. നുണ പരിശോധനയ്ക്ക് തയ്യാറാണെന്ന് നേരത്തെ തന്നെ തങ്ങൾ വ്യക്തമാക്കിയിട്ടുണ്ടെന്നും, സുപ്രീംകോടതിയുടെ മേൽനോട്ടത്തിൽ വേണം പരിശോധന നടത്താൻ എന്നും താരങ്ങൾ പ്രതികരിച്ചു.
Story Highlights: Brij Bhushan Singh should be arrested; wrestlers strike gaining strength
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here