ലിപ്സ്റ്റിക്കിട്ടാല്‍ പല്ല് മഞ്ഞ നിറത്തിലാകുമോ? ചിരിയ്ക്ക് തിളക്കം കുറയാതിരിക്കാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം…

നിങ്ങള്‍ വെളുക്കെ ചിരിച്ച് നില്‍ക്കുന്ന ചില ആഘോഷ ചിത്രങ്ങളില്‍ പല്ല് മഞ്ഞ നിറത്തിലിരിക്കുന്നത് കണ്ട് എപ്പോഴെങ്കിലും വല്ലായ്മ തോന്നിയിട്ടുണ്ടോ? എന്നാല്‍ ഈ മഞ്ഞനിറം സദാ പല്ലുകളില്‍ ഉണ്ടാകാറില്ല എന്നും തോന്നിയിട്ടുണ്ടോ? പല്ല് വൃത്തിയാക്കാത്തത് ആകണമെന്നില്ല ഈ ഒരു അവസ്ഥയ്ക്ക് കാരണം. നിങ്ങള്‍ നിങ്ങളുടെ ലിപ്സ്റ്റിക് ഷേഡ് മാറ്റണമെന്നതിന്റെ സൂചന കൂടിയാകാം അത്. (Can your lipstick shade affect the shade of your teeth?)
അതെ, ചുണ്ടിലിടുന്ന ലിപ്സ്റ്റിക് ഷേഡ് അനുസരിച്ച് നിങ്ങളുടെ പല്ലിന്റെ നിറത്തെ മറ്റുള്ളവര്‍ കാണുന്ന രീതിയ്ക്ക് വ്യത്യാസം ഉണ്ടാകാം. പല്ലിന്റെ യഥാര്‍ത്ഥ നിറം ലിപ്സ്റ്റികിന് അനുസരിച്ച് മാറുന്നു എന്നല്ല, ലിപ്സ്റ്റിക്കിന് അനുസരിച്ച് പല്ലിന്റെ നിറം മാറുന്നുവെന്ന് തോന്നിപ്പിച്ച് കണ്ണുകള്‍ നമ്മളെയെല്ലാവരേയും കബളിപ്പിക്കുമെന്നാണ് ഇത് അര്‍ത്ഥമാക്കുന്നത്.
Read Also: ലിപ്സ്റ്റിക്കിന്റെ അമിത ഉപയോഗം മൂലം സ്ത്രീകളുടെ മൂത്രം ചുവപ്പ് നിറമാകുമോ? യാഥാർത്ഥ്യം ഇതാണ്
സാധാരണയായി ലിപ്സ്റ്റിക് നിറങ്ങളില്‍ മൂന്ന് അണ്ടര്‍ടോണുകളാണ് ഉണ്ടാകുക. ചുവപ്പ്, മഞ്ഞ, നീല എന്നിവയാണ് അവ. ഇതില്‍ മഞ്ഞ, ചുവപ്പ് പോലുള്ള വാം അണ്ടര്‍ടോണുകളിലുള്ള ഷേഡുകള്‍ ഉപയോഗിച്ചാല്‍ അവ മഞ്ഞ നിറത്തെ എടുത്തുകാണിക്കുകയും പല്ലുകള്‍ക്ക് മഞ്ഞ നിറമുള്ളത് പോലെ തോന്നിപ്പിക്കുകയും ചെയ്യും.
ബെറി, പ്ലം കളര്‍ ലിപ്സ്റ്റിക്കുകള്‍ ഉപയോഗിക്കുന്നത് പല്ലിന് കൂടുതല്‍ വെണ്മ തോന്നിക്കാന്‍ സഹായിക്കും. കടുത്ത ഓറഞ്ചി റെഡ് നിറം പല്ലുകള്‍ മഞ്ഞയായി കാണിക്കും. നീല കലര്‍ന്ന ചുവപ്പ്, ഇളം പിങ്ക്, ന്യൂഡ് നിറങ്ങള്‍, പര്‍പ്പിള്‍ മുതലായ ഷേഡുകള്‍ പല്ല് വെളുത്തിരിക്കുന്നത് പോലെ തോന്നിക്കാന്‍ സഹായിക്കും.
Story Highlights: Can your lipstick shade affect the shade of your teeth?
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here