Advertisement

എട്ടിൽ പഠിക്കുമ്പോഴാണ് തനിക്ക് സിവിൽ സർവീസ് മോഹമുണ്ടാകുന്നത്; 36-ാം റാങ്കോടെ മിന്നും വിജയം നേടി ആര്യ

May 25, 2023
Google News 2 minutes Read
civil service exam 36th rank for Arya

ആദ്യതവണ സിവിൽ സർവീസിന്റെ പ്രിലിംസ് പോലും കടക്കാൻ കഴിയാത്ത തിരുവനന്തപുരം സ്വദേശിനിയായ ആര്യയ്ക്ക് ഇത്തവണത്തെ പരീക്ഷയിൽ ലഭിച്ചത് മിന്നും വിജയം. സിവിൽ സർവീസ് പരീക്ഷയിൽ 36ാം റാങ്കാണ് ആര്യ സ്വന്തമാക്കിയത്. എട്ടിൽ പഠിക്കുമ്പോഴാണ് തനിക്ക് ആദ്യമായി സിവിൽ സർവീസ് മോഹമുണ്ടാകുന്നതെന്ന് ആര്യ ട്വന്റിഫോറിനോട് പറഞ്ഞു. ( civil service exam 36th rank for Arya ).

പ്ലസ് വണ്ണിൽ പഠിക്കുമ്പോഴാണ് ആത്മാർത്ഥമായി സിവിൽ സർവീസിന് വർക്ക് ചെയ്യാൻ ആരംഭിച്ചത്. പത്രവായന ഒരുപാട് സഹായിച്ചിട്ടുണ്ട്. 2020 ആ​ഗസ്റ്റിലാണ് അടുക്കും ചിട്ടയോട് കൂടി സിവിൽ സർവീസിന് തയ്യാറെടുക്കാൻ ആരംഭിച്ചത്. പ്രിലിംസും മെയിൻസും തീരുന്നതു വരെയും പഠിച്ചത് ഫോർച്യൂൺ ഐഎഎസ് അക്കാഡമിയിലായിരുന്നു.

Read Also: സിവിൽ സർവീസ് നേട്ടത്തിൽ സന്തോഷമുണ്ട്, ഇനിയും ഉയരങ്ങളിൽ എത്തട്ടെ; ഗഹനയ്ക്ക് സർപ്രൈസ് കോളുമായി മോഹൻലാൽ

അഭിമുഖ സമയത്ത് ഐ ലേൺ ഐഎസ് അക്കാഡമി, ലീഡ് ഐഎസ് അക്കാഡമി, അമൃത ഐഎസ് അക്കാഡമി എന്നിവയുടെ സഹായവും തേടിയിട്ടുണ്ട്. അടച്ചിരുന്ന് പഠിക്കുന്നതല്ല തന്റെ രീതി. സമൂഹവുമായി എപ്പോഴും നല്ല ബന്ധമുണ്ടാകണം. ഐഎഎസ് തന്നെ ലഭിക്കുമെന്നാണ് തന്റെ പ്രതീക്ഷ. 100ന് ഉള്ളിലെ റാങ്ക് പോലും പ്രതീക്ഷിച്ചിരുന്നില്ലെന്നും കുടുംബത്തിന്റെ പിന്തുണയാണ് തന്റെ വിജയമെന്നും ആര്യ പറയുന്നു.

ഇംഗ്ലീഷ് ലിറ്ററേച്ചറായിരുന്നു ആദ്യയുടെ ബിരുദത്തിനുള്ള വിഷയം. സിവിൽ സർവീസിൽ ഓപ്ഷണൽ വിഷയവും ഇംഗ്ലീഷ് തന്നെയായിരുന്നു. പി.ജി പഠനത്തിന് ശേഷം ഒരു കൊല്ലത്തോളം ഗസ്റ്റ് അധ്യാപികയായും ആര്യ ജോലി നോക്കിയിരുന്നു.
ആര്യയുടെ അച്ഛൻ വെങ്കിടേശ്വരൻ പോറ്റി ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥനാണ്. റിട്ടയറേർഡ് അധ്യാപികയാണ്‌ അമ്മ മിനി.

Story Highlights: civil service exam 36th rank for Arya

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here