മെഡിക്കൽ സർവീസസ് കോർപ്പറേഷന്റെ മരുന്നുസംഭരണ ശാലയിലെ തീപിടിത്തം; വിശദ അന്വേഷണത്തിന് ശേഷം ഫയർഫോഴ്സ് റിപ്പോർട്ട് സമർപ്പിക്കും

കിൻഫ്ര പാർക്കിൽ മെഡിക്കൽ സർവീസസ് കോർപ്പറേഷന്റെ മരുന്നു സംഭരണ ശാലയിൽ തീപിടിച്ച സംഭവത്തിൽ വിശദമായ അന്വേഷണത്തിന് ശേഷം റിപ്പോർട്ട് സമർപ്പിക്കാമെന്ന നിലപാടിൽ ഫയർഫോഴ്സ്. ഫയർമാന്റെ മരണത്തിൽ അടക്കം ഫയർഫോഴ്സിന്റെ അന്വേഷണം തുടരുകയാണ്.
Read Also: മരുന്നു സംഭരണ ശാലയിലെ തീപിടുത്തം: സംസ്ഥാന വ്യാപകമായി പരിശോധന ശക്തമാക്കി ഫയർഫോഴ്‌സ്
ഫോറൻസിക് റിപ്പോർട്ടും ഫയർഫോഴ്സ് പരിശോധിക്കും. ഫയർമാന്റെ അസ്വാഭാവിക മരണത്തിലും തീ പിടുത്തത്തിലും പൊലീസ് അന്വേഷണവും തുടരുകയാണ്. അതേ സമയം തീ പിടുത്തത്തിന്റെ പശ്ചാത്തലത്തിൽ ആശുപത്രികളിലും,മ രുന്ന് സംഭരണ കേന്ദ്രങ്ങളിലും ഫയർഫോഴ്സ് ആരംഭിച്ച പരിശോധന ഇന്നും തുടരും.
കിൻഫ്രയിലെ തീപിടുത്തത്തിൽ അഗ്നിരക്ഷാ സേനാംഗത്തിന് ജീവൻ നഷ്ടമായ സംഭവത്തിൽ ഉൾപ്പടെ വിശദമായ അന്വേഷണമാണ് ഫയർഫോഴ്സ് നടത്തുന്നത്. കെട്ടിടത്തിലെ സുരക്ഷാ വീഴ്ചയടക്കം ചൂണ്ടിക്കാട്ടിയായിരിക്കും ഫയർഫോഴ്‌സിന്റെ റിപ്പോർട്ട് നൽകുക. അഗ്നിരക്ഷാ സേനാംഗം ജെ. എസ് രഞ്ജിത്തിന്റെ മരണത്തിൽ അസ്വാഭാവിക മരണത്തിനും, തീപിടുത്തത്തിലുമാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്.
Story Highlights: fire at Kerala Medical Services Corporation warehouse; Fire Force Report
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here