Advertisement

ഇമ്രാൻ ഖാനും ഭാര്യക്കും രാജ്യം വിടുന്നതിന്‌ വിലക്ക്‌; 80 നേതാക്കൾ ലിസ്റ്റിൽ

May 25, 2023
Google News 2 minutes Read

മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ നോ ഫ്ലൈ ലിസ്റ്റിൽ ഉൾപ്പെടുത്തി രാജ്യം വിടുന്നതിൽനിന്ന് വിലക്കി പാകിസ്താൻ. ഇമ്രാൻ ഖാന്റെ ഭാര്യ ബുഷ്റ ബീബിയെയും പാകിസ്താൻ തെഹ്‌രീകെ ഇൻസാഫ് പാർട്ടിയുടെ 80 നേതാക്കളെയും ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഖാസിം സൂരി, അസദ് ഉമർ, അസദ് ഖൈസർ, അസ്‌ലം ഇഖ്ബാൽ, യാസ്മിൻ റാഷിദ്, മുറാദ് സയീദ്, മാലിക ബുഖാരി, ഫവാദ് ചൗധരി, ഹമ്മദ് അസ്ഹർ തുടങ്ങിയ നേതാക്കളാണ് ലിസ്റ്റിൽ ഉൾപ്പെടുന്നത്. രാജ്യത്തുടനീളമുള്ള വിമാനത്താവളങ്ങളിലും എക്‌സിറ്റ് പോയിന്റുകളിലും ഈ വ്യക്തികളുടെ പേരുകൾ നൽകിയിട്ടുണ്ടെന്ന് ഉറപ്പാക്കാൻ ആഭ്യന്തര മന്ത്രാലയം അതിവേഗ നടപടി സ്വീകരിച്ചതായാണ് റിപ്പോർട്ട്

പാ​കി​സ്താ​ൻ ത​ഹ്‍രീ​കെ ഇ​ൻ​സാ​ഫ് പാ​ർ​ട്ടി​യെ നി​രോ​ധി​ക്കാ​ൻ സ​ർ​ക്കാ​ർ ആ​ലോ​ചി​ക്കു​ന്ന​താ​യി പ്ര​തി​രോ​ധ മ​ന്ത്രി ഖാ​ജ ആ​സി​ഫ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയതിന് പിന്നാലെയാണ് പുതിയ നടപടി. മേ​യ് ഒ​മ്പ​തി​ന് ഇമ്രാൻ ഖാനെ അ​ർ​ധ​സൈ​നി​ക വി​ഭാ​ഗ​മാ​യ റേ​ഞ്ചേ​ഴ്സ് അ​റ​സ്റ്റ് ചെ​യ്ത​തി​നു പി​ന്നാ​ലെ അ​ക്ര​മാ​സ​ക്ത​മാ​യ പ്ര​തി​ഷേ​ധം പൊ​ട്ടി​പ്പു​റ​പ്പെ​ടുകയും സൈ​നി​ക ആ​സ്ഥാ​ന​ത്തി​നു​നേ​രെ ആ​ക്ര​മ​ണം നടക്കുകയും ചെയ്തിരുന്നു. ഈ പ​ശ്ചാ​ത്ത​ല​ത്തി​ലാ ണ് കടുത്ത നടപടികളിലേക്ക് കടന്നിരിക്കുന്നത്.

Read Also: ഇമ്രാൻ ഖാന്റെ അറസ്റ്റ് അസാധുവാക്കി പാക് സുപ്രിം കോടതി

Story Highlights: Imran Khan, wife Bushra Bibi barred from leaving Pakistan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here