മലപ്പുറം സ്വദേശിയായ വ്യവസായിയെ കൊലപ്പെടുത്തി ട്രോളി ബാഗിലാക്കി അട്ടപ്പാടിയില്‍ ഉപേക്ഷിച്ചു; യുവാവും യുവതിയും പിടിയില്‍

മലപ്പുറം തിരൂര്‍ സ്വദേശിയായ വ്യവസായിയെ രണ്ടംഗ സംഘം കൊലപ്പെടുത്തി മൃതദേഹം ട്രോളി ബാഗിലാക്കി ഉപേക്ഷിച്ചു. തിരൂര്‍ സ്വദേശി സിദ്ധിഖാണ് കൊല്ലെപ്പെട്ടത്. 58 വയസായിരുന്നു. അട്ടപ്പാടി ചുരത്തില്‍ നിന്നാണ് ട്രോളി ബാഗ് കണ്ടെടുത്തത്. (Malappuram businessman murdered at hotel room)
കൊലനടത്തിയവരെന്ന് സംശയിക്കുന്ന ഷിബിലി എന്ന യുവാവും ഫര്‍ഹാന എന്ന യുവതിയും പൊലീസിന്റെ പിടിയിലായിട്ടുണ്ട്. എരഞ്ഞിപ്പാലത്തെ ഹോട്ടലിലാണ് കൊലപാതകം നടന്നതെന്നാണ് പൊലീസ് സംശയിക്കുന്നത്. ഹോട്ടല്‍ ജീവനക്കാരനായ യുവാവും സുഹൃത്തും ചേര്‍ന്നാണ് കൊലപാതകം നടത്തിയതെന്നും പൊലീസ് പറയുന്നു.
Read Also: സേവിംഗ്‌സ് അക്കൗണ്ടോ? ലിക്വിഡ് ഫണ്ടോ? നിങ്ങളുടെ ആവശ്യങ്ങള്‍ക്ക് അനുയോജ്യമേത്? വിശദമായി അറിയാം…
കൊലപാതകം നടന്നതെന്ന് സംശയിക്കുന്ന എരഞ്ഞിപ്പാലത്തെ ഹോട്ടലില്‍ തിരൂര്‍ പൊലീസെത്തി അന്വേഷണം നടത്തി വരികയാണ്. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പൊലീസ് ശേഖരിച്ചു. മണ്ണാര്‍ക്കാട് സ്വദേശികളായ പ്രതികളെ പൊലീസ് ചെന്നൈയില്‍ നിന്നാണ് പിടികൂടിയത്.
നിരവധി തവണ ഫോണ്‍ വിളിച്ചിട്ടും കിട്ടാത്തതിനെ തുടര്‍ന്ന് സിദ്ധിഖിന്റെ മക്കളാണ് പിതാവിനെ കാണാനില്ലെന്ന പരാതിയുമായി പൊലീസിനെ സമീപിച്ചത്. തുടര്‍ന്ന് നടന്ന പരിശോധനയിലാണ് കൊലപാതകം നടന്നെന്ന വിവരം കണ്ടെത്തുന്നത്. ഇതുമായി ബന്ധപ്പെട്ട് അട്ടപ്പാടിയില്‍ വിശദമായ പരിശോധനകള്‍ നടത്തുമെന്നും പൊലീസ് അറിയിച്ചു.
Story Highlights: Malappuram businessman murdered at hotel room
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here