സേവിംഗ്‌സ് അക്കൗണ്ടോ? ലിക്വിഡ് ഫണ്ടോ? നിങ്ങളുടെ ആവശ്യങ്ങള്‍ക്ക് അനുയോജ്യമേത്? വിശദമായി അറിയാം…

പണത്തെ കൃത്യമായ കൈകാര്യം ചെയ്യുക എന്നതാണ് ജീവിത വിജയത്തിനായി നാം പഠിക്കേണ്ട ചില പാഠങ്ങളിലൊന്ന്. കഷ്ടപ്പെട്ട് അധ്വാനിച്ചുണ്ടാക്കിയ പണം സേവിങ്‌സ് അക്കൗണ്ടിലാക്കി ബാങ്കില്‍ നിക്ഷേപിക്കുക എന്നതാണ് പണം സമ്പാദിക്കുക എന്നതിന്റെ പര്യായമായി തന്നെ കാലങ്ങളായി നാം മനസിലാക്കിയിരുന്നത്. എന്നാല്‍ ഈ അടുത്ത കാലത്തായി പണം സുരക്ഷിതമായി സൂക്ഷിക്കാന്‍ സേവിങ്‌സ് അക്കൗണ്ട് അല്ലാതെ പലരും ആശ്രയിക്കുന്ന ഒരു മാര്‍ഗമാണ് ലിക്വിഡ് ഫണ്ട്. ഇവ തമ്മിലുള്ള സാമ്യ വ്യത്യാസങ്ങള്‍ നമ്മുക്ക് താരതമ്യം ചെയ്ത് നോക്കാം… (Savings Account vs Liquid Fund: Which is better)
പണം പിന്‍വലിക്കല്‍
സേവിങ്‌സ് അക്കൗണ്ടുകളില്‍ നാം നിക്ഷേപിച്ച പണം ബാങ്കിലൂടെ നമ്മുടെ ആവശ്യം അനുസരിച്ച് എപ്പോള്‍ വേണമെങ്കിലും പിന്‍വലിക്കാം. എന്നാല്‍ ലിക്വിഡ് ഫണ്ട് പിന്‍വലിക്കുമ്പോള്‍ പണം ലഭിക്കാന്‍ ചിലപ്പോള്‍ ഒന്നോ രണ്ടോ ദിവസം താമസമുണ്ടായേക്കാം. 50,000 രൂപ വരെ ലിക്വിഡ് ഫണ്ടില്‍ ഇന്‍സ്റ്റന്റായി പിന്‍വലിക്കാം. പിന്‍വലിക്കുന്ന തുക അരമണിക്കൂറിനുള്ളില്‍ നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലെത്തും.
ചാറ്റ് ജിപിടി: വ്യാജന്മാരെ തിരിച്ചറിയാം….; ഈ ആപ്പുകള്‍ എത്രയും വേഗം ഫോണില്‍ നിന്ന് നീക്കം ചെയ്യണംRead Also:
പലിശ
മിതമായ സ്ഥിരമായ പലിശ നിരക്കുകള്‍ സേവിങ്‌സ് അക്കൗണ്ട് ഉറപ്പാക്കുന്നു. എന്നാല്‍ ഷോര്‍ട്ട് ടേം മണി മാര്‍ക്കറ്റ് ഇന്‍സ്ട്രമെന്റ് ആയതിനാല്‍ തന്നെ ലിക്വിഡ് ഫണ്ടിന് കുറച്ചുകൂടി പലിശ നല്‍കാനാകും. എന്നാല്‍ ലിക്വിഡ് ഫണ്ടുകളിലെ പലിശയെ വിപണിയിലെ ഏറ്റക്കുറച്ചിലുകള്‍ ബാധിക്കും.
അപകടസാധ്യത
സര്‍ക്കാര്‍ പിന്തുണയുള്ള ഡെപ്പോസിറ്റ് ഇന്‍ഷുറന്‍സ് സ്‌കീമുകള്‍ ഉള്ളതിനാല്‍ തന്നെ സേവിങ്‌സ് അക്കൗണ്ട് വളരെ സുരക്ഷിതമായ നിക്ഷേപ രീതിയാണെന്ന് പറയാം. ലിക്വിഡ് ഫണ്ടും സുരക്ഷിതം തന്നെയാണെങ്കിലും വിപണിയിലെ ഏറ്റക്കുറച്ചിലുകള്‍ പലിശയെ ഉള്‍പ്പെടെ ബാധിക്കുന്നു. ഫണ്ടിന്റെ അറ്റ ആസ്തി മൂല്യത്തില്‍ (NAV) നേരിയ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകാന്‍ ഇതിനാല്‍ തന്നെ സാധ്യതയുണ്ട്.
നികുതി വ്യവസ്ഥകള്‍
ഒരു സേവിംഗ്‌സ് അക്കൗണ്ടില്‍ നിന്ന് ലഭിക്കുന്ന പലിശയ്ക്ക് നികുതി ബാധകമാണ്. അതേസമയം, ഒരു ലിക്വിഡ് ഫണ്ടിലെ നിക്ഷേപത്തിന്റെ കാലാവധി മൂന്ന് വര്‍ഷമല്ലെങ്കില്‍ ലാഭം ഷോര്‍ട്ട് ടേം ക്യാപിറ്റല്‍ ഗെയിനായിട്ടാണ് കണക്കാക്കുന്നത്. ഇത് നിക്ഷേപകന്റെ മൊത്തം വരുമാനത്തോട് ചേര്‍ക്കുകയും അതിന് പിന്നീട് നികുതി ഈടാക്കുകയുമാണ് ചെയ്യുക.
Story Highlights: Savings Account vs Liquid Fund: Which is better
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here