ഇന്ത്യന്‍ ഇസ്ലാഹീ സെന്റര്‍ സൗദി നാഷണല്‍ കമ്മറ്റിക്ക് പുതിയ നേതൃത്വം

നാലു പതിറ്റാണ്ടിലധികമായി സൗദി മലയാളികള്‍ക്കിടയില്‍ ഇസ്ലാമിന്റെ മൗലിക സന്ദേശങ്ങള്‍ പരിചയപ്പെടുത്തിയും സാമൂഹ്യവും സാംസ്‌കാരികവുമായ പ്രശ്‌നങ്ങളില്‍ ഇസ്ലാമികമായ ദിശാബോധം നല്‍കിയും നിലകൊള്ളുന്ന ഇന്ത്യന്‍ ഇസ്ലാഹീ സെന്ററുകളുടെ 2023-25 കാലത്തേക്കുള്ള സൗദീ നാഷണല്‍ കമ്മറ്റിക്ക് പുതിയ നേതൃത്വം നിലവില്‍ വന്നു. അബ്ബാസ് ചെമ്പന്‍ (ജിദ്ദ) പ്രസിഡന്റായും എം. കബീര്‍ സലഫി (ജുബൈല്‍) ജനറല്‍ സെക്രട്ടറിയായും മുഹമ്മദ് സുല്‍ഫിക്കര്‍ (റിയാദ്) ട്രഷററായും തെരഞ്ഞെടുക്കപ്പെട്ടു.
വൈ. പ്രസിഡണ്ടുമാരായി അബൂബക്കര്‍ മേഴത്തൂര്‍ ദമ്മാം, മുജീബ് അലി തൊടികപ്പുലം റിയാദ്, മൊയ്തീന്‍ കിഴിശ്ശേരി അഖ്‌റബിയ, അബ്ദുസ്സലാം കരിഞ്ചാപ്പാടി ദമ്മാം, അബ്ദുന്നാസര്‍ ഖുന്‍ഫുദ എന്നിവരേയും ജോ. സെക്രട്ടറിമാരായി, നൂര്‍ഷ വള്ളിക്കുന്ന് ജിദ്ദ, എ.കെ. നവാസ് അഖ്‌റബിയ, ജഹഫര്‍ഖാന്‍ റഹീമ, ഷൗകത്ത് കോബാര്‍, മുഹമ്മദ് സ്വാലിഹ് തായിഫ് എന്നിവരേയും തെരഞ്ഞെടുത്തു.
അബ്ദുല്‍ ഖയ്യൂം ബുസ്താനി റിയാദ്, അബ്ദുര്‍റസാഖ് സ്വലാഹി റിയാദ്, അജ്മല്‍ മദനി കോബാര്‍, ശിഹാബ് സലഫി ജിദ്ദ, അബ്ദുന്നാസര്‍ മക്ക, അനീസ് ബുറൈദ, ഫാബില്‍ മദീന, നിയാസ് പൂത്തൂര്‍ യാമ്പൂ, സകരിയ മങ്കട ദമ്മാം, അബ്ദുല്‍ മജീദ് സുഹ്‌രി യാമ്പൂ, സലീം ഖതീഫ് എന്നിവര്‍ സെക്രട്ടേറിയറ്റ് മെമ്പര്‍മാരാണ്.
സാജിദ് കൊച്ചി, അഡ്വ. അബ്ദുല്‍ ജലീല്‍, ഉസാമ എളയൂര്‍, ഫസ്ലുല്‍ ഹഖ് ബുഖാരി, ശരീഫ് ബാവ, മുസ്തഫ ദേവര്‍ഷോല, മുഹമ്മദ് ഫൈസി, നിയാസുദ്ദീന്‍, മുഹമ്മദ് അലി, അശ്‌റഫ് എ.എ, അബ്ദുസ്സലാം കെ, നിസാര്‍ ഖര്‍ജ്, മുഹമ്മദ് ശരീഫ്, ഗസ്സാലി ബറാമി, അയൂബ് സുല്ലമി, നിസാറുദ്ദീന്‍ ഉമര്‍, മുനീബ് കുടുക്കില്‍, അബ്ദുര്‍റഊഫ് കമ്പില്‍, ലബീബ് പനക്കല്‍, സുഹൈല്‍ കൊച്ചി, സുഹൈല്‍ കണ്ണൂര്‍, അബ്ദുസ്സമദ് ഇ.ടി, മഹ്ബൂബ് അബ്ദുല്‍ അസീസ്, അബ്ദുല്ല തൊടിക, മുഹമ്മദ് ഹുസൈന്‍, സുലൈമാന്‍ മൗലവി, മുഹമ്മദ് റമീസ്, അന്‍വര്‍ പൊന്മള എന്നിവര്‍ പ്രവര്‍ത്തക സമിതി അംഗങ്ങളായിരിക്കും.

സൗദീ അറേബ്യയിലെ വെസ്റ്റേണ്‍, സെന്‍ട്രല്‍, ഈസ്റ്റേണ്‍ പ്രൊവിന്‍സുകളിലെ 21 ഇസ്ലാഹീ സെന്ററുകളില്‍ നിന്നുള്ള ദേശീയ കൗണ്‍സില്‍ മെമ്പര്‍മാരില്‍ നിന്നുമാണ് തെരഞ്ഞെടുപ്പു നടന്നത്. ഡോ. മുഹമ്മദ് ഫാറൂഖ് തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. തെരഞ്ഞെടുക്കപ്പെട്ട ഇസ്ലാഹീ സെന്ററുകളുടെ സൗദീ നാഷണല്‍ കമ്മറ്റിക്ക്, കെ.എന്‍.എം സംസ്ഥാന സമിതി അംഗീകാരം നല്‍കി. പ്രവാസ ലോകത്ത് മലയാളീ സമൂഹത്തിനിടയില്‍ ഉത്തരവാദിത്തങ്ങളറിഞ്ഞു പ്രവര്‍ത്തിക്കാന്‍ സൗദീ ദേശീയ സമിതിക്ക് സാധിക്കട്ടെ എന്ന് ടി.പി. അബ്ദുല്ലക്കോയ മദനി, എം. മുഹമ്മദ് മദനി, ഡോ. ഹുസൈന്‍ മടവൂര്‍, ഡോ. എ. ഐ. അബ്ദുല്‍ മജീദ് സ്വലാഹി എന്നിവര്‍ ആശംസിച്ചു.
കേരളത്തിലെ മുസ്ലിം നവോത്ഥാന പ്രസ്ഥാനമായ കേരളാ നദ് വത്തുല്‍ മുജാഹിദീനിന്റെ പോഷക സംഘടനയെന്ന നിലയ്ക്കാണ് ഇന്ത്യന്‍ ഇസ്ലാഹീ സെന്ററുകള്‍ പ്രവര്‍ത്തിച്ചു വരുന്നത്. ഖുര്‍ആനും പ്രവാചക ചര്യകളും അടിസ്ഥാനമാക്കി വിശ്വാസ ആരാധനാ സ്വഭാവ രംഗങ്ങളില്‍ ജീവിതത്തെ ചിട്ടപ്പെടുത്തുന്ന സാമൂഹ്യ സൃഷ്ടിപ്പാണ് ഇസ്ലാഹീ സെന്ററുകളുടെ ദൗത്യം. ആയുസ്സും ആരോഗ്യവും കുടുംബാംഗങ്ങള്‍ക്കു വേണ്ടി ചെലവഴിക്കുന്ന പ്രവാസികളില്‍, ശരിയായ ലക്ഷ്യബോധവും ജീവിതാസൂത്രണ ധാരണയും സാമ്പത്തിക രംഗത്തെ ശീലങ്ങളും ബോധവല്‍കരിക്കുക എന്നതും സെന്ററുകളുടെ പ്രവര്‍ത്തന മേഖലയാണ്.
Story Highlights: New leadership for Indian Islahi Center Saudi National Committee
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here