സ്വത്തുതര്‍ക്കം; മധ്യവയസ്‌കന്റെ മുഖത്ത് അമ്മാവന്‍ കീടനാശിനി ഒഴിച്ചതായി പരാതി

മലപ്പുറം വളാഞ്ചേരി ഇരുമ്പിളിയത്ത് മധ്യവയസ്‌കന്റെ മുഖത്ത് കീടനാശിനി ഒഴിച്ചതായി പരാതി. സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് അമ്മയുടെ സഹോദരനാണ് ഇങ്ങനെ ചെയ്തത് എന്ന് അക്രമത്തിനിരയായ രാജേഷ് പറഞ്ഞു. വളാഞ്ചേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. (Pesticide attack against man at Malappuram)
ഇരിമ്പിളിയം മങ്കേരി സ്വദേശി ചേര്‍ക്കാപറമ്പില്‍ രാജേഷും അമ്മയുടെ സഹോദരനും തമ്മില്‍ 7 വര്‍ഷമായി സ്വത്ത് തര്‍ക്കം നിലനില്‍ക്കുന്നുണ്ട്.അതിനിടെ കഴിഞ്ഞ ദിവസം തര്‍ക്ക ഭൂമിയില്‍ മതില്‍ കെട്ടുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നത്തിനിടെ രാജേഷിന്റെ മുഖത്തേക്ക് അമ്മാവന്‍ കീടനാശിനി ഒഴിക്കുകയായിരുന്നു എന്നാണ് പരാതി.
നീണ്ട പരിശ്രമം ഫലം കണ്ടു; മലപ്പുറത്ത് ട്രക്കിംഗിനിടെ മലയിൽ കുടുങ്ങിയ രണ്ടുപേരെയും രക്ഷപ്പെടുത്തിRead Also:
വിമുക്ത ഭടന്‍കൂടിയായ ഇയാള്‍ നിരന്തരമായി ഉപദ്രവിക്കുകയാണെന്നും നേരത്തെ ഒരു കിഡ്‌നി തകരാറിലായതിനെ തുടര്‍ന്ന് നീക്കം ചെയ്യുകയും ഇതിന്റെ ചികിത്സ തുടരുന്നതിനിടെയാണ് ആക്രമണമെന്നും രാജേഷ് പറഞ്ഞു.മുഖത്തും കൈക്കും സാരമായി പരുക്കേറ്റ രാജേഷ് വളാഞ്ചേരി നടക്കാവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.സംഭവത്തില്‍ വളാഞ്ചേരി പൊലീസ് കേസ്സെടുത്തു അന്വേഷണം ആരംഭിച്ചു.
Story Highlights: Pesticide attack against man at Malappuram
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here