Advertisement

ചെയ്യാത്ത ജോലിക്ക് ബില്ലുമാറിയ സംഭവം; പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

May 25, 2023
Google News 1 minute Read

ചെയ്യാത്ത ജോലിക്ക് ബില്ലുമാറിയ സംഭവത്തിൽ രണ്ട് പൊതുമരാമത്ത് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ. റോഡിൽ ക്രാഷ്‌ ബാരിയർ സ്ഥാപിക്കാതെ കരാറുകാരന് ബില്ല് മാറി നൽകിയ ഉദ്യോഗസ്ഥർക്കെതിരെയാണ് നടപടി. അസിസ്റ്റൻഡ് എക്സിക്യൂറ്റീവ് എൻജിനീയർ ബിനു, അസിസ്റ്റൻഡ് എൻജിനീയർ അഞ്ചു സലിം എന്നിവർക്കാണ് സസ്‌പെൻഷൻ. പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസാണ് നടപടിയെടുത്തത്.

മല്ലശേരി – പ്രമാടം റോഡിന്റെ പണിയുമായി ബന്ധപ്പെട്ടാണ് കൃത്രിമം നടന്നതായി കണ്ടെത്തിയത്. ചെയ്യാത്ത റോഡ് നിർമ്മാണത്തിന്റെ പേരിൽ ബില്ല് എഴുതി കരാറുകാരന് അഞ്ച് ലക്ഷം രൂപയാണ് ഉദ്യോഗസ്ഥർ അനുവദിച്ചത്. അസിസ്റ്റൻഡ് എക്സിക്യൂറ്റീവ് എൻജിനീയർ ബിനുവിനെതിരെ നിരവധി പരാതികൾ ലഭിച്ചിരുന്നു.

Story Highlights: PWD engineers suspended

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here