Advertisement

അമിതവേഗത്തില്‍ വന്ന ബൈക്ക് ലോറിയില്‍ ഇടിച്ച് അപകടം; കോട്ടയത്ത് മൂന്ന് യുവാക്കള്‍ മരിച്ചു

May 25, 2023
Google News 2 minutes Read
Three died in a bike accident Kottayam

കോട്ടയം കുമാരനല്ലൂരില്‍ ഉണ്ടായ ബൈക്ക് അപകടത്തില്‍ മൂന്ന് യുവാക്കള്‍ മരിച്ചു. കുമാരനല്ലൂര്‍ കൊച്ചാലുംചുവട്ടില്‍ വൈകുന്നേരത്തോടെയാണ് അപകടം ഉണ്ടായത്. ഡ്യൂക്ക് ബൈക്ക് ടോറസ് ലോറിയില്‍ ഇടിച്ചാണ് മൂന്ന് യുവാക്കള്‍ക്ക് ദാരുണാന്ത്യം ഉണ്ടായത്. (Three died in a bike accident Kottayam)

തിരുവഞ്ചൂര്‍ സ്വദേശി പ്രവീണ്‍, സംക്രാന്തി സ്വദേശികളായ ആല്‍വിന്‍, ഫാറൂഖ് എന്നിവരാണ് മരിച്ചത്. ബൈക്ക് അമിത വേഗത്തില്‍ വന്നതാണ് അപകടമുണ്ടാക്കിയതെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.

പ്ലസ് ടു പരീക്ഷ ഫലം പ്രഖ്യാപിച്ചു; ഹയർ സെക്കൻഡറിയിൽ 82.95% വിജയംRead Also:

അമിത വേഗതയില്‍ വന്നിരുന്ന ബൈക്ക് എതിര്‍ദിശയില്‍ പോകുകയായിരുന്ന ലോറിയില്‍ ഇടിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. മൂന്ന് പേരും സംഭവസ്ഥലത്തുവച്ച് മരിച്ചു. മൃതദേഹങ്ങള്‍ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

Story Highlights: Three died in a bike accident Kottayam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here