Advertisement

പ്ലസ് ടു പരീക്ഷ ഫലം പ്രഖ്യാപിച്ചു; ഹയർ സെക്കൻഡറിയിൽ 82.95% വിജയം

May 25, 2023
Google News 4 minutes Read
Image of Plus two students

കേരളത്തിൽ പ്ലസ് ടു പരീക്ഷ ഫലം പ്രഖ്യാപിച്ചു. പ്ലസ് ടു പരീക്ഷയിൽ ഹയർ സെക്കൻഡറിയിൽ വിജയ ശതമാനം 82.95 %. ഉപരിപഠനത്തിന് അർഹത നേടിയത് 31205 പേർ. മുൻ വർഷം 83.87 ശതമാനം വിദ്യാർത്ഥികൾ വിജയം കരസ്ഥമാക്കി. കഴിഞ്ഞ വർഷത്തേക്കാൾ വിജയ ശതമാനത്തിൽ കുറവുണ്ടായി. 0.92 ശതമാനം കുറവാണ് ഇത്തവണ വിജയ ശതമാനത്തിൽ രേഖപ്പെടുത്തിയത്. ജൂൺ 21 മുതൽ സേ പരീക്ഷ നടക്കും. Kerala Plus Two Result 2023

സയൻസ് വിഭാഗത്തിൽ 87.31 ശതമാനം വിജയം രേഖപ്പെടുത്തി. ഹ്യുമാനിറ്റീസിൽ 71.93 ശതമാനവും കൊമേഴ്സിൽ 82.75 ശതമാനവും രേഖപ്പെടുത്തി. ഏറ്റവും കൂടുതൽ വിജയ ശതമാനം എറണാകുളത്തും ഏറ്റവും കുറവ് പത്തനംതിട്ടയിലുമാണ്. 77 സ്കൂളുകൾ സമ്പൂർണ വിജയമെന്ന് നേട്ടം കൈവരിച്ചു.

ഹയർ സെക്കൻഡറിയിൽ എല്ലാ വിഷയത്തിനും എ പ്ലസ് നേടിയത് 33815 പേരാണ്. ഏറ്റവും കൂടുതൽ എ പ്ലസുകൾ മലപ്പുറത്ത്. 4897 എ പ്ലസുൽ മലപ്പുറത്തുണ്ട്. എയ്ഡഡ് സ്കൂളുകൾ 86. 31 ശതമാനം വിജയം കൈവരിച്ചു. അൺ എയ്ഡഡ് സ്കൂളുകളിൽ 82.70 ശതമാനവും രേഖപ്പെടുത്തി.

ടെക്നിക്കൽ ഹൈസ്കൂൾ വിഭാഗത്തിൽ വിജയശതമാനം 75.35% ആണ്. എല്ലാ വിഷയത്തിനും എ പ്ലസ് നേടിയത് 98 പേരും. വൊക്കേഷണൽ ഹയർ സെക്കന്ററിയിൽ വിജയശതമാനം 78.39 രേഖപ്പെടുത്തി. ഉപരിപഠനത്തിന് അർഹരായവർ 22338 പേരും. ഏറ്റവും കൂടുതൽ വിജയം വയനാട്ടിലാണ്. 20 സ്കൂളുകൾ സമ്പൂർണ വിജയം നേടി. 373 പേർക്ക് എല്ലാ വിഷയങ്ങൾക്കും എപ്ലസ് ലഭിച്ചു.

കേരളത്തിൽ പ്ലസ് വൺ പ്രവേശനത്തിനുള്ള നടപടികൾ ജൂൺ 2 മുതൽ ആരംഭിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ട്രയൽ അലോട്മെന്റ് ജൂൺ 13 ന് ഉണ്ടാകും. ആദ്യ അലോട്ട്മെൻ്റ് ജൂൺ 19 നും. കേരളത്തിൽ പ്ലസ് പ്രവേശനം ആഗ്രഹിക്കുന്ന എല്ലാവർക്കും പ്രവേശനം ഉറപ്പാക്കും എന്ന് മന്ത്രി വ്യക്തമാക്കി. വിദ്യാർത്ഥികൾക്കും രക്ഷകർത്താക്കൾക്കും ആശങ്ക വേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നല്ല റിസൾട്ടാണ് പൊതുവിലെന്നു വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി. ഫോക്കസ് ഏരിയ ഇല്ലാതായിരുന്നു പരീക്ഷ നടന്നത്. ഒന്നു മുതൽ നാലുവരെ ക്ലാസുകളിലെ വിദ്യാഭ്യാസത്തിന് മുൻഗണന നൽകും കൂടുതൽ സ്കോളർഷിപ്പ് ഏർപ്പെടുത്തും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അക്കാദമിക് മാസ്റ്റർ പ്ലാൻ തയാറാക്കും എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഫലം ലഭ്യമാകുന്ന വെബ്‌സൈറ്റുകൾ :

http://www.keralaresults.nic.in

http://www.prd.kerala.gov.in

http://www.result.kerala.gov.in

http://www.examresults.kerala.gov.in

http://www.results.kite.kerala.gov.in

Story Highlights: Kerala Plus Two Result 2023

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here