മലബാറിൽ അധിക പ്ലസ് ടു ബാച്ച് അനുവദിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം; എം.കെ മുനീർ

മലബാറിൽ അധിക പ്ലസ് ടു ബാച്ച് കൂടുതൽ അനുവദിച്ചില്ലെങ്കിൽ പ്രക്ഷോഭം നടത്തുമെന്ന് മുൻ മന്ത്രി എം.കെ മുനീർ. തെക്കൻ കേരളത്തിൽ കൂടുതൽ സീറ്റുണ്ട് എന്നതിതല്ല പ്രശ്നം, മറിച്ച് മലബാർ മേഖലയിൽ സീറ്റ് വളരെ കുറവാണു എന്നതാണ് ചൂണ്ടിക്കാട്ടുന്ന്. കുട്ടികൾക്ക് മലബാറിൽ ഓപ്ഷൻ വെയ്ക്കാനാവാത്ത അവസ്ഥയാണ് ഇപ്പോൾ നിലവിലുള്ളത്. ഇതിനെതിരെ വിവിധ ജന വിഭാഗങ്ങളെ ചേർത്ത് പ്രക്ഷോഭം നടത്താനാണ് തീരുമാനം. എന്നാൽ ലീഗിന്റെ നേതൃത്വത്തിൽ ആയിരിക്കില്ല സമരമെന്നും അദ്ദേഹം വിശദീകരിച്ചു. ( will protest if not allotted extra batch for plus 2 ).
രണ്ടാം വർഷ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും. മൂന്നു മണിക്ക് പി.ആർ.ചേംബറിൽ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയാണ് ഫലം പ്രഖ്യാപിക്കുന്നത്.
Read Also: ഫോൺ ഉപയോഗത്തിൻ്റെ പേരിൽ പിതാവ് ശകാരിച്ചു; പ്ലസ് ടു വിദ്യാർത്ഥിനി ജീവനൊടുക്കി
4,32,436 വിദ്യാർത്ഥികളാണ് ഇത്തവണ ഹയർ സെക്കന്ററി പരീക്ഷ എഴുതിയത്. സയൻസ് വിഷയത്തിൽ 1,93,544, ഹ്യൂമാനിറ്റീസിൽ 74,482, കൊമേഴ്സിൽ 10,81,09 വിദ്യാർത്ഥികൾ പരീക്ഷ എഴുതി. വൊക്കേഷണൽ ഹയർ സെക്കന്ററിയിൽ 28495 വിദ്യാർത്ഥികളാണ് പരീക്ഷ എഴുതിയത്. കഴിഞ്ഞ വർഷം ഹയർ സെക്കന്ററിക്ക് 83. 87 ശതമാനവും വൊക്കേഷണൽ ഹയർ സെക്കന്ററിയിൽ 78.26 ശതമാനവുമായിരുന്നു വിജയം.
ഗ്രേസ് മാർക്ക് പുന:സ്ഥാപിച്ച സാഹചര്യത്തിൽ വിജയശതമാനം ഉയരുമെന്നാണ് സൂചന. ഔദ്യോഗിക ഫലപ്രഖ്യാപനത്തിന് ശേഷം വൈകീട്ട് നാലു മണി മുതൽ പിആർഡിയുടേയും ഹയർ സെക്കൻഡറിയുടേയും കൈറ്റിന്റേയും വെബ്സൈറ്റുകളിലും മൊബൈൽ ആപ്ലിക്കേഷനുകളിലും ഫലം ലഭ്യമാകും.
ഫലം ലഭ്യമാകുന്ന വെബ്‌സൈറ്റുകൾ :
http://www.keralaresults.nic.in http://www.prd.kerala.gov.in http://www.result.kerala.gov.in http://www.examresults.kerala.gov.in, http://www.results.kite.kerala.gov.in
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here