24 കണക്ട്: ആവേശമായി കുന്നംകുളത്തുനിന്ന് ആരംഭിച്ച റോഡ് ഷോ; ‘തിരിച്ചു കിട്ടുമോ ലൈഫ്’ എന്ന വിഷയത്തില്‍ ജനകീയ സംവാദം
സമൂഹത്തില്‍ സഹായമാവശ്യമുള്ളവരെയും സഹായം നല്‍കാന്‍ മനസുള്ളവരെയും ഒരുകുടക്കീഴില്‍ അണിനിരത്തുന്ന 24 കണക്റ്റിന് തൃശ്ശൂരില്‍ രണ്ടാം ദിനവും ആവേശകരമായ സ്വീകരണം. രാവിലെ കുന്നംകുളത്ത് നിന്ന് ആരംഭിച്ച റോഡ് ഷോയില്‍ തൃശൂര്‍ വെസ്റ്റ് ഫോര്‍ട്ടിലും നൂറുകണക്കിന് ആളുകളാണ് പങ്കാളികളായത്. റോഡ് ഷോ വടക്കാഞ്ചേരിയില്‍ സമാപിക്കുമ്പോള്‍ തിരിച്ചു കിട്ടുമോ ലൈഫ് എന്ന വിഷയത്തില്‍ ജനകീയ സംവാദവും നടക്കും. (24 connect road show Thrissur)
ആഗോള മലയാളികളുടെ ബൃഹദ്ശൃംഖലയായ ട്വന്റിഫോര്‍ കണക്ട് റോഡ് ഷോ പന്ത്രണ്ടാം ദിവസത്തിലേക്ക് കടന്നു. തിരുവനന്തപുരത്തുനിന്ന് ആരംഭിച്ച ജാഥ തെക്കന്‍ കേരളത്തിലും മധ്യ കേരളത്തിന്റെ വിവിധ വേദികളിലും ആവേശം സൃഷ്ടിച്ചാണ് തൃശ്ശൂരില്‍ രണ്ടാം ദിനവും യാത്ര തുടരുന്നത്. രാവിലെ കുന്നംകുളം പഴയ ബസ്റ്റാന്‍ഡില്‍ നടന്ന റോഡ് ഷോയുടെ സ്വീകരണത്തില്‍ നിരവധി പേര്‍ പങ്കാളികളായി. ഫ്‌ലവേഴ്‌സ് ടോപ്പ് സിങേഴ്‌സിലെയും കോമഡി ഉത്സവത്തിലെയും കലാകാരന്മാരുടെ പ്രകടനം കാണികളെ ഇളക്കിമറിച്ചു. സമ്മാനക്കൂപ്പണ്‍ നറുക്കെടുപ്പും തത്സമയ സമ്മാനവിതരണവും പരിപാടിക്കിടെ ക്രമീകരിച്ചിരുന്നു. വെസ്റ്റ് ഫോര്‍ട്ടിലും 24 കണക്കിന് നെഞ്ചേറ്റുന്ന കാഴ്ചയാണ് ഉണ്ടായത്.
വടക്കാഞ്ചേരിയിലാണ് സമാപനം. സിറ്റി ടവറില്‍ വൈകിട്ട് ഏഴുമണിക്ക് നടക്കുന്ന ജനകീയ സംവാദത്തില്‍ തിരിച്ചു കിട്ടുമോ ലൈഫ് എന്ന വിഷയത്തില്‍ 24 അസിസ്റ്റന്റ് എഡിറ്റര്‍ ടി കെ റീജിത്ത് നയിക്കുന്ന ജനകീയ സംവാദവും നടക്കും.
Story Highlights: 24 connect road show Thrissur
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here