Advertisement

കേരളത്തിന്റെ വായ്പാ പരിധിയില്‍ വീണ്ടും കേന്ദ്രത്തിന്റെ കടുംവെട്ട്; പരിധി മുന്‍ വര്‍ഷത്തേക്കാള്‍ 8000 കോടി കുറച്ചു; സാമ്പത്തിക പ്രതിസന്ധി രൂക്ഷമായേക്കും

May 26, 2023
Google News 2 minutes Read
Center reduces loan limit of the state

കേരളത്തിന്റെ വായ്പാ പരിധി വീണ്ടും വെട്ടിക്കുറച്ച് കേന്ദ്രം. 8000 കോടി രൂപയോളമാണ് വെട്ടിക്കുറച്ചത്. കഴിഞ്ഞ വര്‍ഷം 23000 കോടി വായ്പയ്ക്ക് അനുമതി ഉണ്ടായിരുന്നു. ഈ വര്‍ഷം അനുവദിച്ചിരിക്കുന്നത് 15,390 കോടിയാണ്. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങിയേക്കുമെന്ന് സൂചിപ്പിക്കുന്നത് കൂടിയാണ് കേന്ദ്രത്തിന്റെ പുതിയ തീരുമാനം. (Center reduces loan limit of the state)

ഇതിനോടകം 2000 കോടി രൂപയുടെ വായ്പ സംസ്ഥാനം എടുത്ത് കഴിഞ്ഞിട്ടുണ്ട്. കിഫ്ബി പദ്ധതി നടത്തിപ്പിനുവേണ്ടി എടുത്ത വായ്പകളും വിവിധ പൊതുമേഖലാ സ്ഥാപനങ്ങള്‍ എടുത്ത വായ്പകളും വായ്പാ പരിധിയില്‍ ഉള്‍പ്പെടുത്തുമെന്ന് കേന്ദ്രം മുന്‍പ് തന്നെ വ്യക്തമാക്കിയിരുന്നു.

Read Also: ശരീരഭാഗങ്ങൾ വെട്ടിനുറുക്കി കവറിലാക്കി, കാലുകൾ മുറിക്കാതെ ബാഗിൽ കയറ്റി; സിദ്ദിഖിനെ കൊലപ്പെടുത്തിയത് അതിക്രൂരമായി

വായ്പാ പരിധി വെട്ടിക്കുറച്ച നടപടിയ്‌ക്കെതിരെ കേരളം കേന്ദ്രത്തെ സമീപിച്ചേക്കുമെന്നും സൂചനയുണ്ട്. സംസ്ഥാനങ്ങളുടെ വായ്പാ പരിധി ഉയര്‍ത്തണമെന്ന് കാട്ടി കേരളം കേന്ദ്രത്തിന് നിരവധി തവണ കത്തയച്ചിട്ടുണ്ട്. 2000 കോടി വായ്പ എടുത്തുകഴിഞ്ഞ പശ്ചാത്തലത്തില്‍ ഇനി 13,390 കോടി രൂപയുടെ വായ്പ മാത്രമേ സംസ്ഥാനത്തിന് ഈ സാമ്പത്തിക വര്‍ഷം എടുക്കാന്‍ കഴിയൂ. ഇത് സംസ്ഥാനത്തിന് മേല്‍ കടുത്ത പ്രതിസന്ധി ഏല്‍പ്പിക്കുമെന്നാണ് വിലയിരുത്തല്‍.

Story Highlights: Center reduces loan limit of the state

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here