ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ്: ജേതാക്കൾക്കുള്ള സമ്മാനത്തുക പ്രഖ്യാപിച്ച് ഐസിസി

2021-23 ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ജേതാക്കൾക്കുള്ള സമ്മാനത്തുക അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ പ്രഖ്യാപിച്ചു. കിരീടം നേടുന്ന ടീമിന് 1.6 മില്യൺ ഡോളറും (ഏകദേശം 13 കോടി രൂപ) രണ്ടാം സ്ഥാനക്കാരായ ടീമിന് എട്ട് ലക്ഷം ഡോളറും (ഏകദേശം 6.5 കോടി രൂപ) ലഭിക്കും. കിരീടപ്പോരാട്ടത്തിൽ ഓസ്‌ട്രേലിയയാണ് ഇന്ത്യയുടെ എതിരാളികൾ. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ അടുത്ത മാസം 7 മുതൽ ലണ്ടനിലെ ഓവൽ ഗ്രൗണ്ടിൽ നടക്കും.
2021-23 ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ആകെ സമ്മാനത്തുക 3.8 മില്യൺ ഡോളറാണ് (ഏകദേശം 31.4 കോടി രൂപ). ഇത് 9 ടീമുകൾക്കായി വിഭജിക്കപ്പെടും. മൂന്നാം സ്ഥാനത്തുള്ള ദക്ഷിണാഫ്രിക്കൻ ടീമിന് 3.5 കോടി രൂപയും നാലാം സ്ഥാനത്തുള്ള ഇംഗ്ലണ്ടിന് 2.8 കോടി രൂപയും ലഭിക്കും.ശ്രീലങ്കയാണ് അഞ്ചാം സ്ഥാനത്ത്. ടീമിന് 1.6 കോടി രൂപ നൽകും. ന്യൂസിലൻഡ്, പാകിസ്ഥാൻ, വെസ്റ്റ് ഇൻഡീസ്, ബംഗ്ലാദേശ് എന്നിവർക്ക് യഥാക്രമം 82-82 ലക്ഷം രൂപ സമ്മാനത്തുകയായി ലഭിക്കും.
2019-21 ലെ ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ സമ്മാനത്തുകയും ഇതുതന്നെയായിരുന്നു.
Story Highlights: ICC Announces Prize Money For World Test Championship Final