Advertisement

രാഹുൽ ഗാന്ധിക്ക് പാസ്പോർട്ട് എടുക്കാം; മൂന്നു വർഷത്തേക്ക് എൻഒസി നൽകി ഡൽഹി കോടതി

May 26, 2023
3 minutes Read
Images of Rahul Gandhi

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് പുതിയ പാസ്പോർട്ട് എടുക്കാം. പുതുയ പാസ്പോർട്ട് എടുക്കുന്നതിൽ എതിർപ്പില്ലെന്ന് അറിയിച്ച് ഡൽഹി റോസ് അവന്യു കോടതി. മൂന്നു വർഷത്തേക്കാണ് കോടതി എൻഒസി നൽകിയത്. പത്ത് വർഷത്തേക്ക് എൻഒസി അനുവദിക്കണമെന്നായിരുന്നു രാഹുലിന്റെ ഹർജിയിൽ ഉണ്ടായിരുന്നത്. മാനനഷ്ടകേസിൽ കോടതി വിധി തിരിച്ചടിയായതിനെ തുടർന്ന് പാർലിമെന്റ് അംഗത്വത്തിൽ നിന്നും അയോഗ്യനാക്കപ്പെട്ട രാഹുൽ ഗാന്ധി തന്റെ നയതന്ത്ര പാസ്പോർട്ട് സമർപ്പിച്ചിരുന്നു. Rahul Gandhi to be issued passport valid for 3 years

എന്നാൽ, രാഹുലിന് പാസ്പോർട്ട് അനുവദിച്ചാൽ അത് നാഷണൽ ഹെറാൾഡ് കേസിലെ അന്വേഷണത്തിന് തടസ്സമാകുമെന്ന് ചൂണ്ടിക്കാട്ടി മുതിർന്ന ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി ഹർജിയെ എതിർത്തിരുന്നു. എന്നാൽ, കേസ് 2018 മുതൽ അനിശ്ചിതത്വത്തിലാണെന്ന് ചൂണ്ടിക്കാണിച്ച് കോടതി രാഹുൽ ഒളിച്ചോടുമെന്നുള്ള ആശങ്കയില്ലെന്നും വ്യക്തമാക്കി. യാത്ര ചെയ്യാനുള്ള അവകാശം പൗരന്റെ മൗലികാവകാശമാണെന്നും കോടതി വ്യക്തമാക്കി.

Read Also: രാത്രിയിൽ ട്രക്ക് യാത്രയുമായി രാഹുൽ ഗാന്ധി, ഡ്രൈവർമാരുടെ പ്രശ്നങ്ങൾ ചോദിച്ചറിഞ്ഞു; വീഡിയോ വൈറൽ

പാസ്സ്പോർട്ടിന്മേലുള്ള ആശങ്കൾ ഒഴിവായതിനാൽ രാഹുൽ ഗാന്ധി അടുത്ത ആഴ്ച അമേരിക്കയിലേക്ക് തിരിക്കും. ജൂൺ നാലിന്, ന്യൂയോർക്കിലെ മാഡിസൺ സ്‌ക്വയർ ഗാർഡനിൽ പൊതു റാലിയെ അദ്ദേഹം അഭിസംബോധന ചെയ്യും. സ്റ്റാൻഫോർഡ് യൂണിവേഴ്‌സിറ്റിയിൽ അദ്ദേഹം പ്രസംഗിക്കുകയും ചെയ്യും.

Story Highlights: Rahul Gandhi to be issued passport valid for 3 years

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top