Advertisement

എൻ്റെ പ്രിയ സുഹൃത്തുക്കളുടെ പരിശ്രമത്തിൻ്റെ ഫലം, ‘സ്നേഹവീട്’ നിർധന കുടുംബത്തിന് വീട് നിർമ്മിച്ച് നൽകി: മോഹൻലാൽ

May 26, 2023
4 minutes Read
'Snehaveedu' built a house for a needy family_ Mohanlal

‘സ്നേഹവീട്’ നിർധന കുടുംബത്തിന് വീട് നിർമ്മിച്ച് നൽകി മോഹൻലാൽ. കണ്ണൂരിലെ മോഹൻലാൽ ഫാൻസ്‌ അസോസിയേഷന്റെ സഹായത്തോടെയാണ് വീട് നിർമ്മിച്ച് നൽകിയതെന്ന് മോഹൻലാൽ തന്റെ ഫേസ്ബുക്ക് പേജിലൂടെ കുറിച്ചു. കുറിപ്പിനൊപ്പം പുതിയ വീടിന്റെ ചിത്രവും അദ്ദേഹം പങ്കുവച്ചു. (‘Snehaveedu’ built a house for a needy family: Mohanlal)

Read Also: തീപിടുത്തം സർക്കാരിന്റെ സ്ഥിരം പരിപാടി; രേഖകൾ നശിപ്പിക്കാനുള്ള തന്ത്രമെന്ന് വി ഡി സതീശൻ

കണ്ണൂർ ജില്ലാ കമ്മിറ്റിയിലെ ചിറക്കൽ യൂണിറ്റിലെ എൻ്റെ പ്രിയ സുഹൃത്തുക്കളുടെ ഒരു വർഷത്തെ പരിശ്രമത്തിൻ്റെ ഫലമായി ‘സ്നേഹവീട്’ എന്ന പേരിൽ കണ്ണൂർ ജില്ലയിലെ ഒരു നിർധന കുടുംബത്തിന് വീട് നിർമ്മിച്ച് നൽകി.

വീടിൻ്റെ ഗൃഹപ്രവേശം മെയ് 21 ഞായറാഴ്ച നടന്നും. പിന്നിൽ പ്രവർത്തിച്ച എല്ലാ കൂട്ടുകാരോടും എൻ്റെ സ്നേഹവും സന്തോഷവും അറിയിക്കുന്നുവെന്നും മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചു.

മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചത്

All Kerala Mohanlal Fans Cultural & Welfare Association കണ്ണൂർ ജില്ലാ കമ്മിറ്റിയിലെ ചിറക്കൽ യൂണിറ്റിലെ എൻ്റെ പ്രിയ സുഹൃത്തുക്കളുടെ ഒരു വർഷത്തെ പരിശ്രമത്തിൻ്റെ ഫലമായി ‘സ്നേഹവീട്’ എന്ന പേരിൽ കണ്ണൂർ ജില്ലയിലെ ഒരു നിർധന കുടുംബത്തിന് വീട് നിർമ്മിച്ച് നൽകുക ഉണ്ടായി. ഈ വീടിൻ്റെ ഗൃഹപ്രവേശം May 21 ഞായറാഴ്ച നിർവഹിച്ചു. ഇതിന് പിന്നിൽ പ്രവർത്തിച്ച എല്ലാ കൂട്ടുകാരോടും എൻ്റെ സ്നേഹവും സന്തോഷവും അറിയിക്കുന്നു.

Story Highlights: ‘Snehaveedu’ built a house for a needy family: Mohanlal

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top