കരിപ്പൂരില്‍ ഇറങ്ങേണ്ട വിമാനം ഇറങ്ങിയത് നെടുമ്പാശേരിയില്‍; വിമാനത്തില്‍ നിന്ന് താഴെയിറങ്ങാതെ പ്രതിഷേധിച്ച് യാത്രക്കാര്‍

ജിദ്ദയില്‍ നിന്ന് പുറപ്പെട്ട് കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങേണ്ട സ്‌പെസ് ജെറ്റ് വിമാനം നെടുമ്പാശേരിയില്‍ ലാന്‍ഡ് ചെയ്തതില്‍ പ്രതിഷേധവുമായി യാത്രക്കാര്‍. പല യാത്രക്കാരും വിമാനത്തില്‍ നിന്ന് താഴെയിറങ്ങാതെയാണ് തങ്ങളുടെ പ്രതിഷേധം അറിയിച്ചത്. കരിപ്പൂരില്‍ റണ്‍വേ അറ്റകുറ്റപ്പണിയുടെ ഭാഗമായി പകല്‍ വിമാനമിറങ്ങാന്‍ സാധിക്കാത്തതാണ് നെടുമ്പാശേരിയില്‍ വിമാനമിറക്കാനുള്ള കാരണമായി സ്‌പൈസ് ജെറ്റ് ചൂണ്ടിക്കാട്ടുന്നത്. (Spicejet flight landed Nedumbassery instead of Karipur passengers protest)
വൈകിയെത്തിയ വിമാനം നെടുമ്പാശേരിയില്‍ ഇറക്കുക കൂടി ചെയ്തതാണ് യാത്രക്കാരെ ചൊടിപ്പിച്ചത്. ബസ് മാര്‍ഗം യാത്രക്കാരെ എത്തിക്കാമെന്ന് പറഞ്ഞിട്ടും അത് അംഗീകരിക്കാതെ ചില യാത്രക്കാര്‍ വിമാനത്തില്‍ നിന്ന് ഇറങ്ങാതെ പ്രതിഷേധിക്കുകയായിരുന്നുവെന്ന് സ്‌പൈസ് ജെറ്റ് അധികൃതര്‍ പറഞ്ഞു.
സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള യാത്രക്കാരാണ് കരിപ്പൂരില്‍ ഇറങ്ങാനാകാതെ ദുരിതത്തിലായത്. വലിയ പെട്ടികളുമായി ഇനിയും ബസില്‍ യാത്ര ചെയ്യാനാകില്ലെന്നാണ് യാത്രക്കാര്‍ ചൂണ്ടിക്കാട്ടുന്നത്. യാത്രക്കാരെ വിമാന മാര്‍ഗത്തില്‍ തന്നെ കരിപ്പൂരില്‍ എത്തിച്ചേക്കും.
Story Highlights: Spicejet flight landed Nedumbassery instead of Karipur passengers protest
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here