കോഴിക്കോട് വ്യാപാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ഏഴ് പേര് പിടിയില്‍; പിന്നില്‍ സാമ്പത്തിക ഇടപാടെന്ന് വിവരം

കോഴിക്കോട് യുവാവിനെ തട്ടിക്കൊണ്ടുപോയ സംഘത്തിലെ ഏഴ് പേര് പിടിയില്‍. തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ച KL 57 Y 1634 എന്ന നമ്പരിലുള്ള കാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. വയനാട് സ്വദേശികളായ പ്രതികളെ കണ്ണപ്പംകുണ്ടില്‍ നിന്നാണ് പിടിയിലായത്. തട്ടിക്കൊണ്ടുപോയ യുവാവിനെ വയനാട്ടില്‍ നിന്നാണ് കണ്ടെത്തുന്നത്.
അട്ടപ്പാടി സ്വദേശിയും കൊണ്ടോട്ടിയിലെ ടൈല്‍സ് വ്യാപാരിയുമായ യുവാവിനെയാണ് തട്ടിക്കൊണ്ടു പോയത്. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ആണ് തട്ടിക്കൊണ്ടു പോകലിന് കാരണമെന്ന് പൊലീസ് പറഞ്ഞു. സ്വര്‍ണ്ണക്കടത്തുമായി കേസിന് ബന്ധമില്ലെന്നും പ്രതികളെ സംബന്ധിച്ച് വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.
Read Also: എസ്എഫ്ഐ നേതാക്കൾക്ക് മർദ്ദനം; കോഴിക്കോട് മെഡിക്കൽ കോളജ് യൂണിയൻ തെരഞ്ഞെടുപ്പിൽ സംഘർഷം
ഇന്ന് പുലര്‍ച്ചെ 12:30 നാണ് ഇന്ത്യന്‍ കോഫി ഹൗസിനോട് ചേര്‍ന്ന ടൂറിസ്റ്റ് ഹോമിന്റെ പാര്‍ക്കിങ് ഏരിയയില്‍നിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയത്. ടൂറിസ്റ്റ് ഹോമിലെ സെക്യൂരിറ്റി ജീവനക്കാരന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്താണ് പൊലീസ് അന്വേഷിക്കുന്നത്.
Story Highlights: 7 arrested for kidnapping youth from Kozhikode
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here