11കാരിയെ കയറിപ്പിടിച്ചു, ചോദ്യം ചെയ്ത മുത്തച്ഛന്റെ തലയ്ക്കടിച്ചു; പ്രതി പിടിയിൽ

പതിനൊന്നുകാരിയെ കയറിപ്പിടിച്ചത് ചോദ്യം ചെയ്തതിന് മുത്തച്ഛനെ കൊലപെടുത്താൻ ശ്രമം. കന്യാകുളങ്ങര സ്വദേശിയായ 33 കാരൻ ബിജുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരം വട്ടപ്പാറയിലാണ് സംഭവം.
ഇന്നലെ രാവിലെയാണ് ബിജു പെൺകുട്ടിയുടെ മുത്തച്ഛന്റെ തലയ്ക്കടിക്കുകയും കൈ തല്ലിയൊടിക്കുകയും ചെയ്തത്. ബിജു നാലോളം കേസുകളിൽ പ്രതിയെന്ന് പൊലീസ് പറഞ്ഞു. ഇയാൾക്കെതിരെ വധശ്രമത്തിനും പോക്‌സോ വകുപ്പ് പ്രകാരവും കേസെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Story Highlights: Man arrested after attacking girl Trivandrum
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here