‘നരഭോജികളാണ്, തന്നെ കൊന്നുതിന്നാൽ നോക്കുന്നു’; കുടുംബാംഗങ്ങളെ കൊലപ്പെടുത്തി 18 വയസുകാരൻ

മാതാപിതാക്കളെയും രണ്ട് സഹോദരങ്ങളെയും കൊലപ്പെടുത്തി 18 വയസുകാരൻ. കുടുംബം നരഭോജികളാണെന്നും തന്നെ കൊന്നുതിന്നാൻ ശ്രമിക്കുന്നു എന്നും ആരോപിച്ചാണ് 18 വയസുകാരൻ ഇവരെ കൊലപ്പെടുത്തിയത്. കൊല്ലപ്പെട്ടവരിൽ അഞ്ച് വയസുകാരനും ഉൾപ്പെടുന്നു. ദി ന്യൂയോർക്ക് പോസ്റ്റ് ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്.
ഒരാൾ കുടുംബാംഗങ്ങളെ ഉപദ്രവിക്കുന്നു എന്നും ആത്‌മഹത്യാ ഭീഷണി മുഴക്കുന്നു എന്നും ചൊവ്വാഴ്ച പൊലീസിന് അറിവുലഭിച്ചു. പൊലീസ് എത്തിയപ്പോൾ വീട്ടുകാരെല്ലാം മരണപ്പെട്ടിരുന്നു. വീട്ടിൽ നിന്ന് പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. വെടിയുതിർത്താണ് ഇയാൾ കുടുംബാംഗങ്ങളെ കൊലപ്പെടുത്തിയത്. വീട്ടിൽ നിന്ന് അച്ഛൻ റൂബൻ, അമ്മ എയ്ഡ, ചേച്ചി ലിസ്ബെറ്റ്, അനിയൻ ഒലിവർ എന്നിവരുടെ മൃതദേഹങ്ങൾ ശുചിമുറിയിൽ നിന്ന് കണ്ടെത്തി.
Story Highlights: teen murders family cannibals eat him
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here