ഐപിഎൽ ഫൈനൽ: മഴ കളിച്ചു; കളി നാളെ

ഗുജറാത്ത് ടൈറ്റൻസും ചെന്നൈ സൂപ്പർ കിംഗ്സും തമ്മിലുള്ള ഐപിഎൽ ഫൈനൽ മത്സരം നാളെ നടക്കും. ഫൈനൽ ദിനമായ ഇന്ന് കനത്ത മഴയായതിനാൽ കളി റിസർവ് ദിനമായ നാളത്തേക്ക് മാറ്റിവെക്കുകയായിരുന്നു. ഇന്ന് ടോസിടുന്നതിന് അല്പം മുൻപ് തുടങ്ങിയ മഴ ഇടയ്ക്ക് മാറിനിന്നെങ്കിലും വീണ്ടും ശക്തമായി തിരികെയെത്തുകയായിരുന്നു. ഇതുവരെ മഴ മാറിയിട്ടില്ല.
കിരീടപ്പോരിൽ നാല് തവണ ജേതാക്കളായ ചെന്നൈ സൂപ്പർ കിംഗ്സ് നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റൻസുമായാണ് ഫൈനലിൽ കൊമ്പുകോർക്കുക. അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിൽ രാത്രി 7.30 മുതലാണ് ഫൈനൽ മത്സരം. ഉദ്ഘാടന മത്സരത്തിൽ പോരടിച്ച ടീമുകൾ അതേ വേദിയിൽ തന്നെ ഫൈനൽ മത്സരവും കളിക്കുന്നു എന്ന പ്രത്യേകതയും ഇന്നത്തെ മത്സരത്തിനുണ്ട്.
Story Highlights: ipl final postponed tomorrow
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here