കേരളത്തിലെ ആദ്യ ട്രാൻസ് അഭിഭാഷകയ്ക്ക് അഭിനന്ദനവുമായി മുന്നിയൂർ കളിയാട്ട മഹോത്സവത്തിലെ പൊയ്ക്കുതിര

കേരളത്തിലെ ആദ്യ ട്രാൻസ് അഭിഭാഷകയ്ക്ക് അഭിനന്ദനവുമായി മുന്നിയൂർ കളിയാട്ട മഹോത്സവത്തിലെ പൊയ്ക്കുതിര. വിഐപി വാളക്കുണ്ടിന്റെ പൊയ്ക്കുതിരയിലാണ് പത്മ ലക്ഷ്മിക്ക് അഭിനന്ദനം എന്ന് എഴുതിയിരിക്കുന്നത്. ‘ആദ്യത്തെ ആളാവുക എന്നത് എപ്പോഴും കഠിനമാണ്. തടസങ്ങൾ അനവധിയുണ്ടാകും. നിശബ്ദമാക്കാനും പിന്തിരിപ്പിക്കാനും ആളുകളുണ്ടാകും. എല്ലാം അതിജീവിച്ച കേരളത്തിലെ ആദ്യ ട്രാൻസ്‌ജെൻഡർ അഭിഭാഷകയായ പത്മ ലക്ഷ്മിക്ക് അഭിനന്ദനങ്ങൾ’ ഇതാണ് ബോർഡിലെ വാചകങ്ങൾ. ( kerala first transgender advocate photo in poykuthira )
പൊയ്ക്കുതിരയിൽ തന്നെ അഭിനന്ദിച്ചുകൊണ്ടുള്ള ചിത്രം വച്ചതിൽ സന്തോഷമുണ്ടെന്ന് അഡ്വ.പത്മ ലക്ഷ്മി ട്വന്റിഫോറിനോട് പറഞ്ഞു. ‘വളരെ സന്തോഷമുണ്ട് ഇതിൽ. പറയാൻ വാക്കുകളില്ല. മാറ്റിനിർത്തപ്പെടുന്ന ഒരു സമൂഹത്തിന് മാത്രമേ ഇത് പറഞ്ഞാൽ മനസിലാകുകയുള്ളു. എന്നെ ഇവർ ചേർത്ത് പിടിച്ചു. വാക്കുകളിൽ ഒതുങ്ങുന്നതല്ല ഈ സന്തോഷം. അവരുടെ ആഘോഷത്തിൽ എന്നെ ഓർത്തിൽ വലിയ സന്തോഷം. മനസ് നിറയെ സ്‌നേഹം അവരോട്’- പദ്മ ട്വന്റിഫോർ ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു.
ജീവിതം തന്നെ പോരാട്ടമാക്കിയ കരുത്തയാണ് പത്മ. ബാർ കൗൺസിൽ ഓഫ് കേരളയുടെ എല്ലാ മെമ്പർമാരുടേയും സാന്നിധ്യത്തിൽ 2023 മാർച്ച് 19 നാണ് പത്മ എൻറോൾ ചെയ്തത്.
Story Highlights: kerala first transgender advocate photo in poykuthira
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here