കുതിരസവാരിക്കിടെ അപകടം; പിഎസ്ജി ഗോൾകീപ്പർ സെർജിയോ റിക്കോ ഗുരുതരാവസ്ഥയിൽ

പാരീസ് സെന്റ് ജെർമെയ്ൻ ഗോൾകീപ്പർ സെർജിയോ റിക്കോ അപകടത്തിൽപ്പെട്ടു. കുതിരയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ തലയ്ക്ക് പരിക്കേറ്റ റിക്കോയെ സെവില്ലെയിലെ വിർജൻ ഡെൽ റോസിയോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. താരത്തിന്റെ നില അതീവഗുരുതരമാണെന്ന് സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
കഴിഞ്ഞ ദിവസം ലീഗ് വൺ കിരീടം നേടിയ പിഎസ്ജി ടീമിൽ റിക്കോ ബെഞ്ചിലുണ്ടായിരുന്നു. കിരീട നേട്ടത്തിന് പിന്നാലെ താരങ്ങൾക്ക് വിശ്രമം അനുവദിച്ച ഫ്രഞ്ച് ക്ലബ്, റിക്കോയ്ക്ക് സ്പെയിനിലേക്ക് മടങ്ങാൻ അനുമതി നൽകി. എൽ റോസിയോയിൽ തിരിച്ചെത്തിയ താരം കുതിരപ്പുറത്ത് കയറുന്നതിനിടെ എതിർദിശയിൽ നിന്ന് അതിവേഗത്തിൽ വന്ന മറ്റൊരു കുതിരയുമായി കൂട്ടിയിടിച്ച് വീഴുകയായിരുന്നു.
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ താരത്തെ ഉടൻ സെവില്ലിലെ വിർജൻ ഡെൽ റോസിയോ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. സ്പാനിഷ് ഇന്റർനാഷണൽ 2019ൽ ആയി പിഎസ്ജിയിൽ എത്തിയത്. ക്ലബിനായി 24 മത്സരങ്ങൾ കളിച്ചിട്ടുണ്ട്.
Story Highlights: PSG Goalkeeper Sergio Rico In ‘Serious’ Condition After Horse Riding Accident