Advertisement

അഭിഭാഷക ചമഞ്ഞും റെയിൽവേയിൽ ജോലി വാഗ്‌ദാനം ചെയ്തും തട്ടിപ്പ്; ഡിവൈഎസ്പിയുടെ ഭാര്യ പിടിയിൽ

May 29, 2023
Google News 2 minutes Read
financial fraud; DySP's wife Nusrath arrested

സാമ്പത്തിക തട്ടിപ്പ് കേസിൽ ഡിവൈഎസ്പിയുടെ ഭാര്യ പിടിയിൽ. തൃശൂര്‍ കോ-ഓപ്പറേറ്റീവ് വിജിലന്‍സ് ഡിവൈഎസ്പി സുരേഷ് ബാബുവിന്‍റെ ഭാര്യ കണ്ണൂര്‍ സ്വദേശിനി നുസ്രത്ത് വി.പിയാണ് അറസ്റ്റിലായത്. ഇവർക്കെതിരെ നിരവധി തട്ടിപ്പ് കേസുകളാണ് നിലവിലുള്ളത്. ( financial fraud; DySP’s wife Nusrath arrested ).

Read Also: ഒരു മികച്ച ഐടി പ്രൊഫഷണലാകണോ? നൂതന സാങ്കേതിക കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ച് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി

ഹൈക്കോടതിയിലെ അഭിഭാഷകയാണെന്ന് പറഞ്ഞും റെയിൽവേയിൽ ജോലി വാഗ്‌ദാനം ചെയ്തുമാണ് പ്രധാനമായും ഇവർ തട്ടിപ്പ് നടത്തുന്നത്. തൃശ്ശൂരിലെ വീട്ടിൽ നിന്നാണ് നുസ്രത് പിടിയിലായത്. കേസ് നടത്തിപ്പിനെന്ന പേരിൽ പലരിൽ നിന്നായി 10 ലക്ഷം രൂപ വരെ വാങ്ങിയെന്നുള്ള നിരവധി പരാതികളാണ് പൊലീസിന് ലഭിച്ചത്.

വിവിധ പൊലീസ് സ്റ്റേഷനുകളിലായി നിരവധി കേസുകൾ ഇവരുടെ പേരിലുണ്ട്. നുസ്രത്തിനെതിരെ 15 കേസുകൾ നിലനിൽക്കുന്ന സാഹചര്യത്തിൽ എത്രയും വേ​ഗം അറസ്റ്റ് ചെയ്യണമെന്ന് കോടതി ഉത്തരവുണ്ടായിരുന്നു. തട്ടിപ്പിന് ശേഷം പിടികൊടുക്കാതെ കടന്നു കളയാൻ ഉന്നത ബന്ധം ഇവർ ഉപയോ​ഗിച്ചിരുന്നതായും ആക്ഷേപമുണ്ട്.

Story Highlights: financial fraud; DySP’s wife Nusrath arrested

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here