നെടുമ്പാശേരി വിമാനത്താവളത്തിൽ ലഹരി മരുന്നുമായി വിദേശ വനിത പിടിയിൽ

കൊച്ചിയില്‍ വന്‍ മയക്കുമരുന്ന് വേട്ട. നെടുമ്പാശേരി വിമാനത്താവളത്തിൽ ലഹരി മരുന്നുമായി വിദേശ വനിത പിടിയിൽ. ഷാര്‍ജയില്‍ നിന്ന് വന്ന വിദേശവനിതയില്‍ നിന്ന് ഒരു കിലോ ഹെറോയിന്‍ പിടികൂടി. രഹസ്യവിവരത്തെ തുടര്‍ന്ന് ഡിആര്‍ഐയാണ് വനിതയെ പിടികൂടിയത്. ഇവരെ ചോദ്യം ചെയ്തു വരികയാണ്.
ഇന്ന് പുലര്‍ച്ചെയാണ് മയക്കുമരുന്നുമായി എത്തിയ വിദേശ വനിത പിടിയിലായത്. ഷാര്‍ജയില്‍ നിന്ന് എയര്‍ അറേബ്യ വിമാനത്തില്‍ കൊച്ചിയിലെത്തിയ കെനിയൻ വനിതയില്‍ നിന്നാണ് മയക്കുമരുന്ന് കണ്ടെത്തിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പരിശോധന നടത്തിയപ്പോഴാണ് ഡിആര്‍ഐ മയക്കുമരുന്ന് പിടികൂടിയത്.
ഇവരിൽ നിന്നും ഒരു കിലോ ഹെറോയിനാണ് പിടികൂടിയത്. മയക്കുമരുന്ന് ബാഗിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു. ഇത്രയുമധികം മയക്കുമരുന്ന് ഒരു വിദേശ വനിത കടത്താന്‍ ശ്രമിക്കുന്നത് അടുത്തകാലത്ത് ആദ്യമായാണ്. മുമ്പും ഇതേ രീതിയിൽ ഇവർ മയക്കുമരുന്ന് കടത്തിയിട്ടുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.
Story Highlights: Foreign woman arrested with drugs at Nedumbassery airport