Advertisement

ആലപ്പുഴയില്‍ ഗുണ്ടാസംഘങ്ങൾ തമ്മിൽ തർക്കം; യുവാവിന് വെടിയേറ്റു, വീട് കയറി ആക്രമണം

May 29, 2023
Google News 1 minute Read

ചേര്‍ത്തലയില്‍ ഇന്നലെ രാത്രിയിലും ഇന്ന് പുലര്‍ച്ചെയുമായി ഉണ്ടായ സംഘര്‍ഷത്തില്‍ രണ്ടുയുവാക്കള്‍ക്ക് പരുക്ക്. ഒരാൾക്ക് എയർഗൺ കൊണ്ടുള്ള വെടിയേറ്റു. ചേര്‍ത്തല, മുഹമ്മ പ്രദേശത്താണ് സംഘര്‍ഷം ഉണ്ടായത്. ഇന്നലെ രാത്രി പത്തരയോടെ ഒറ്റപുന്ന ബാറിന് സമീപമാണ് ആദ്യം സംഘര്‍ഷം ഉണ്ടായത്. ഇതില്‍ സുജിത്ത് എന്ന യുവാവിന് പരുക്കേറ്റു. ഇതിന് പിന്നാലെ വയലാര്‍ രക്തസാക്ഷി മണ്ഡപത്തിന് വടക്കുവശത്ത് വച്ച് രഞ്ജിത്ത് എന്ന യുവാവിന് എയര്‍ഗണ്‍ കൊണ്ട് വെടിയേല്‍ക്കുകയായിരുന്നു. രഞ്ജിത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇതിന് പിന്നാലെ വീട് കയറിയുള്ള ആക്രമണവും നടന്നു. സംഘം ചേര്‍ന്നെത്തിയായിരുന്നു ആക്രമണം. അജിത്ത്, ദീപു, പ്രജീഷ് എന്നിവരുടെ വീട് കയറിയായിരുന്നു ആക്രമണം. സംഘം ചേര്‍ന്നെത്തി വീടിന്റെ വാതില്‍ തല്ലിപ്പൊളിച്ച് അകത്തുകയറി. ഗൃഹോപകരണങ്ങള്‍ നശിപ്പിച്ചു. ജനല്‍ചില്ലുകള്‍ തകര്‍ത്തു. പുറത്ത് നിര്‍ത്തിയിട്ടിരുന്ന ഒരു കാറും അടിച്ചുതകര്‍ത്തിട്ടുണ്ട്.

മറ്റൊരു വീട്ടില്‍ രണ്ട് സ്‌കൂട്ടറുകളാണ് അടിച്ചുതകര്‍ത്തത്. സംഭവത്തില്‍ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രണ്ടു ഗുണ്ടാ സംഘങ്ങള്‍ തമ്മില്‍ കുടിപ്പകയാണ് ഇതിന് പിന്നില്‍ എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

Story Highlights: Gunda attack at Alappuzha

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here