Advertisement

ആവേശകരമായ സാന്നിധ്യം; യുകെയിൽ എസ്എഫ്ഐ അഭിമാനകരമായ പ്രവർത്തനങ്ങളാണ് നടത്തുന്നത്; എ.എ റഹീം

May 29, 2023
Google News 3 minutes Read
In the UK, SFI carries out prestigious activities; AA Rahim

യു കെ യിലെ വിദ്യാർത്ഥികൾക്കിടയിൽ അഭിമാനകരമായ പ്രവർത്തനങ്ങളാണ്
എസ്എഫ്ഐ യു കെ നടത്തുന്നതെന്ന് എ എ റഹീം എം പി. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ​ഗോവിന്ദൻ നടത്തുന്ന ലണ്ടൻ സന്ദർശനത്തിന്റെ ചിത്രങ്ങൾ പങ്കുവെച്ചാണ് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ലണ്ടനിലെ സർവകലാശാലയിൽ ആവേശകരമായ സാന്നിധ്യമാണ് എസ്എഫ്ഐയുടേത് എന്നും റഹീം കുറിച്ചു.(In UK, SFI carries out prestigious activities; AA Rahim)

‘യുകെയിലെ ഇന്ത്യൻ വിദ്യാർത്ഥികൾക്കിടയിൽ അഭിമാനകരമായ പ്രവർത്തനങ്ങളാണ് എസ്എഫ്ഐ യുകെ സംഘടിപ്പിക്കുന്നത്. ലണ്ടനിലെ വിവിധ സർവകലാശാലകളിൽ ആവേശകരമായ സാന്നിധ്യമാണ് എസ്എഫ്ഐ. എസ്എഫ്ഐയുടെ യുകെയിലെ നേതൃനിര ലണ്ടൻ സന്ദർശനം നടത്തിവരുന്ന സഖാവ് എം.വി ഗോവിന്ദൻ മാസ്റ്റർക്കൊപ്പം’ എന്ന് കുറിച്ചു കൊണ്ടാണ് യുവാക്കൾക്കൊപ്പം എം.വി ​ഗോവിന്ദൻ നിൽക്കുന്ന ചിത്രം റഹീം ഫേയ്സ്ബുക്കിൽ പങ്കുവച്ചത്.

Read Also: മധ്യവയസ്കനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ; 56കാരന്റെ തലയിൽ ആഴത്തിൽ മുറിവേറ്റു

എന്നാൽ റഹീമിന്റെ പോസ്റ്റിന് കമന്റുമായി ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ബി.​ഗോപാലകൃഷ്ണൻ രംഗത്തെത്തി. ‘യുകെയുടെ കാര്യത്തിൽ ഏതാണ്ട് തീരുമാനം ആയി!! എസ്എഫ്ഐയിലൂടെ സിപിഎം യുകെയുടെ ഭരണം ആട്ടിമറിച്ചേക്കും. പല ക്യാമ്പസ്‌കളുടെയും ഭരണം എസ്എഫ്ഐ പിടിച്ചെടുക്കും എന്ന് സൂചന. സായുധ വിപ്ലവത്തിലൂടെ യുകെയുടെ ഭരണം പിടിച്ചെടുത്തേക്കും!!! ബുർഷകൾ തുലയട്ടെ !!! ലാൽ സലീം’- എന്നാണ് ​ഗോപാലകൃഷ്ണന്റെ പരിഹാസം.

Story Highlights: In UK, SFI carries out prestigious activities; AA Rahim

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here