കോട്ടയത്തെ പങ്കാളിയെ പങ്കുവയ്ക്കൽ കേസ്; പരാതിക്കാരിക്ക് പിന്നാലെ പ്രതിയും മരിച്ചു

കോട്ടയത്തെ പങ്കാളിയെ പങ്കുവയ്ക്കൽ കേസിൽ പ്രതി ഷിനോ മാത്യുവും മരിച്ചു. കേസിലെ പരാതിക്കാരിയായ ഭാര്യയെ വെട്ടിക്കൊന്ന കേസിലും പ്രതിയായിരുന്നു ഷിനോ. കൊലപാതകത്തിന് ശേഷം മാരക വിഷം കഴിച്ച് ഷിനോ മാത്യു ചികിത്സയിലായിരുന്നു. ആരോഗ്യസ്ഥിതി മെച്ചപ്പെട്ട ശേഷം ചോദ്യം ചെയ്യാനിരിക്കുകയായിരുന്നു അന്വേഷണ സംഘം. ( kottayam couple swapping case husband dead )
ഭാര്യയുടെ കൊലപാതകത്തിനുശേഷം കാണാതായ ഷിനോയെ പിന്നീട് കണ്ടെത്തുന്നത് ചങ്ങനാശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലാണ്. വിഷം കഴിച്ചെന്നു പറഞ്ഞാണ് ഷിനോ ആശുപത്രിയിൽ എത്തിയത്. ചോദ്യംചെയ്യലിൽ പോളോണിയ എന്ന വിഷം കഴിച്ചതായാണ് പൊലീസിന് മൊഴി നൽകിയത്.
വിശദമായ അന്വേഷണത്തിൽ ഇതൊരു രാസവസ്തുവാണെന്ന് കണ്ടെത്തി. എന്നാലിത് വ്യക്തികൾക്ക് നേരിട്ട് വാങ്ങാൻ കഴിയില്ല. ഓൺലൈൻ വഴി വാങ്ങിയെന്നാണ് ഷിനോയുടെ വിശദീകരണം.
Story Highlights: kottayam couple swapping case husband dead
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here