‘സ്വാതന്ത്ര്യ സമര സേനാനി വീര്‍ സവര്‍ക്കര്‍ ഗാരു’; സവര്‍ക്കറിന്റെ ചിത്രം പ്രഖ്യാപിച്ച് രാം ചരണ്‍

സവര്‍ക്കറുടെ 140–ാം ജന്മവാർഷിക ദിനത്തില്‍ അദ്ദേഹത്തിന്റെ പേരെടുത്ത് പറഞ്ഞ് പുതിയ ചിത്രം പ്രഖ്യാപിച്ച് തെലുങ്ക് സൂപ്പര്‍താരം രാം ചരണ്‍. പാന്‍ ഇന്ത്യന്‍ ലെവലില്‍ ചിത്രമെത്തുമെന്നും താരം ട്വീറ്റ് ചെയ്തിട്ടുണ്ട്.(Ramcharan Announces V D Savarkkar Movie)
സവര്‍ക്കറുടെ ജീവിതവുമായി ചിത്രത്തിന് ബന്ധമുണ്ടോ എന്ന ചോദ്യവും ഇതോടെ ഉയരുകയാണ്. സ്വാതന്ത്ര്യത്തിന് മുമ്പുള്ള കാലഘട്ടത്തെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നതെന്നാണ് സൂചന.സ്വാതന്ത്ര്യത്തിന് മുമ്പുള്ള കാലഘട്ടത്തിൽ (1905) ലണ്ടനിലെ പശ്ചാത്തലത്തിലാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്.
Read Also: മധ്യവയസ്കനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ; 56കാരന്റെ തലയിൽ ആഴത്തിൽ മുറിവേറ്റു
പ്രേക്ഷകരെ കാലത്തിലേക്ക് തിരികെ കൊണ്ടുപോകുമെന്നും അവരുടെ ഹൃദയത്തെ സ്പർശിക്കുന്ന ഒരു പീരിയിഡ് കഥയാണ് ചിത്രം പറയുന്നത് എന്നാണ് വിവരം. രാം വംശി കൃഷ്ണയാണ് സിനിമ സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ തെലുങ്ക് യുവതാരം നിഖിൽ സിദ്ധാർത്ഥയും അനുപം ഖേറും അഭിനയിക്കുന്നുണ്ട്.
Story Highlights: Ramcharan Announces V D Savarkkar Movie
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here