സൗദിയിലേക്കുള്ള തൊഴില്‍ വിസ സ്റ്റാമ്പ് ചെയ്യാന്‍ വിരലടയാളം നിര്‍ബന്ധമാക്കിക്കൊണ്ടുള്ള തീരുമാനം നീട്ടി; ബലി പെരുന്നാള്‍ വരെ നിര്‍ദേശം നടപ്പിലാക്കില്ല

സൗദിയിലേക്കുള്ള തൊഴില്‍ വിസ സ്റ്റാമ്പ് ചെയ്യാന്‍ വിരലടയാളം നിര്‍ബന്ധമാക്കിക്കൊണ്ടുള്ള തീരുമാനം നീട്ടി. ബലി പെരുന്നാള്‍ വരെ നിര്‍ദേശം നടപ്പിലാക്കില്ല. എന്നാല്‍ വിസിറ്റ് വിസക്കാര്‍ക്ക് വിരലടയാളം രേഖപ്പെടുത്തല്‍ നിര്‍ബന്ധമാണ്. ( saudi arabia employee visa stamping; Decision on Mandatory Fingerprinting Extended ).
ഇന്ത്യയില്‍ നിന്നും സൗദിയിലേക്കുള്ള തൊഴില്‍ വിസ സ്റ്റാമ്പ് ചെയ്യുന്നതിന് മെയ് 29 മുതലാണ് വിരലടയാളം നിര്‍ബന്ധമാക്കിയിരുന്നത്. ഇത് തല്‍ക്കാലത്തേക്ക് നീട്ടി വെച്ചതായി മുംബെയിലെ സൌദി കോണ്‍സുലേറ്റ് അറിയിച്ചു. വിരലടയാളം നല്‍കണമെന്ന നിബന്ധന പെരുന്നാള്‍ വരെ നടപ്പിലാക്കില്ലെന്ന് കോണ്‍സുലേറ്റ് ട്രാവല്‍ ഏജന്‍സികള്‍ക്ക് അയച്ച സന്ദേശത്തില്‍ പറയുന്നു. കേരളത്തില്‍ വിരലടയാളം നാല്‍കാനുള്ള കേന്ദ്രം കൊച്ചിയില്‍ മാത്രമാണു ഉള്ളത്.
Read Also: സൗദിയിൽ തെരഞ്ഞെടുക്കപ്പെട്ട തൊഴിൽ മേഖലയിലേക്ക് വിസ സ്റ്റാമ്പ് ചെയ്യാൻ, നാട്ടിൽ തന്നെ യോഗ്യത തെളിയിക്കണം; ജൂൺ ഒന്നിന് നിയമം പ്രാബല്യത്തിൽ വരും
ഒരു മാസത്തിനു ശേഷമാണ് പലര്‍ക്കും വിരലടയാളം നാല്‍കാനുള്ള അപ്പോയിന്‍മെന്‍റ് ലഭിച്ചത്. ഈ പ്രയാസം കോണ്‍സുലേറ്റിന്റെയും മറ്റും ശ്രദ്ധയില്‍ കൊണ്ട് വന്നതിനു ശേഷമാണ് തീരുമാനം നടപ്പിലാക്കുന്നത് താല്‍ക്കാലികമായിറ്റെങ്കിലും നീട്ടി വെച്ചത്. എന്നാല്‍ വിസിറ്റ് വിസ സ്റ്റാമ്പ് ചെയ്യുന്നതിന് വിരലടയാളം നല്‍കള്‍ നിര്‍ബന്ധമാണ്.
ഈ മാസം ആദ്യത്തിലാണ് വിസിറ്റ് വിസക്കാര്‍ക്ക് വിരലടയാളം നിര്‍ബന്ധമായത്. കേരളത്തില്‍ കൂടുതല്‍ കേന്ദ്രങ്ങളില്‍ വിരലടയാളത്തിന് സൗകര്യം ഏര്‍പ്പെടുത്തുന്നത് വരെ നിയമം നടപ്പിലാക്കരുതെന്ന് വിവിധ സംഘടനകള്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു.
Story Highlights: saudi arabia employee visa stamping; Decision on Mandatory Fingerprinting Extended
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here