Advertisement

കയ്പമംഗലം ചളിങ്ങാട് പുഴയിൽ വീണ് ഏഴുവയസുകാരന് ദാരുണാന്ത്യം; കുട്ടി ഒറ്റയ്ക്ക് സൈക്കിൾ ചവിട്ടി പോകുന്ന സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു

May 29, 2023
2 minutes Read
seven year old boy drowned to death in Kaipamangalam

കയ്പമംഗലം ചളിങ്ങാട് പുഴയിൽ വീണ് ഏഴു വയസുകാരൻ മരിച്ചു. ചളിങ്ങാട് കരീം ഹാജി പള്ളിക്ക് സമീപം മുട്ടുങ്ങൽ വീട്ടിൽ നൗഷാദ് – നദീറ ദമ്പതികളുടെ മകൻ മുഹമ്മദ് ഫർഹാനാണ് മരിച്ചത്. ഇന്ന് വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം.

Read Also: കോടീശ്വരനെ ഇന്നറിയാം; ഓണം ബംബര്‍ നറുക്കെടുപ്പ് ഇന്ന്

വീടിൻ്റെ മുന്നൂറ് മീറ്റർ അകലെയുള്ള കനോലി കനാലിലാണ് കുട്ടി വീണത്. മുഹമ്മദ് ഫർഹാനെ കാണാതായതിനെ തുടർന്ന് ബന്ധുക്കൾ അന്വേഷിച്ചെത്തിയപ്പോഴാണ് സൈക്കിളും, ചെരിപ്പും പുഴക്കരികിൽ കണ്ടത്. ഉടൻ തന്നെ നാട്ടുകാർ വലവീശി കുട്ടിയെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കുട്ടി അഞ്ച് മണിയോടെ ഒറ്റക്ക് സൈക്കിൾ ചവിട്ടി പോകുന്നത് സമീപത്തെ സി.സി.ടി വിയിൽ പതിഞ്ഞിട്ടുണ്ട്. മതിലകം സെൻ്റ് ജോസഫ്സ് സ്കൂളിലെ വിദ്യാർത്ഥിയാണ് മുഹമ്മദ് ഫർഹാൻ. മൃതദേഹം ഇരിങ്ങാലക്കുട സഹകരണ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Story Highlights: seven year old boy drowned to death in Kaipamangalam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement