തൃശൂർ അരിമ്പൂരിൽ ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ പതിനാലുകാരൻ മുങ്ങിമരിച്ചു
May 30, 2023
2 minutes Read

തൃശൂർ അരിമ്പൂരിൽ ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ പതിനാലുകാരൻ മുങ്ങിമരിച്ചു. മനക്കൊടി ഏലോത്ത് റോഡിൽ ശങ്കരയ്ക്കൽ വീട്ടിൽ പ്രതീഷ് – മായ ദമ്പതികളുടെ മകൻ അക്ഷയ് ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്കായിരുന്നു സംഭവം. ( 14 year old boy drowned to death Thrissur ).
5 സുഹൃത്തുക്കളുമൊത്ത് പരയ്ക്കാട് മഹാവിഷ്ണു ക്ഷേത്രക്കുളത്തിലെ വെള്ളത്തിലിറങ്ങിയ അക്ഷയ് മുങ്ങി താഴുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. നാട്ടുകാർ ചേർന്ന് കുട്ടിയെ വെള്ളത്തിന് പുറത്ത് എത്തിച്ച് ഒളരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കുന്നത്തങ്ങാടി സെന്റ് ജെമ്മാസ് സ്കൂളിൽ നിന്ന് പാസായ ശേഷം എട്ടാം ക്ലാസ്സിലേക്ക് അരിമ്പൂർ സ്‌കൂളിലാണ് അക്ഷയിനെ ചേർത്തിരുന്നത്.
Story Highlights: 14 year old boy drowned to death Thrissur
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement