95 കിലോ കഞ്ചാവുമായി ബജ്‌റംഗ്ദൾ ജില്ലാ കൺവീനർ പിടിയില്‍

95 കിലോ കഞ്ചാവുമായി ബജ്‌റംഗ്ദൾ മധ്യപ്രദേശ് പന്ന ജില്ല കൺവീനർ അറസ്റ്റിൽ. ട്രെയിനിൽ കഞ്ചാവ് കടത്തുന്നതിനിടെ ബജ്‌റംഗ്ദൾ ജില്ല കൺവീനർ സുന്ദരം തിവാരിയെയും കൂട്ടാളിയായ ജയ് ചൗരസ്യയുമാണ് പൊലീസ് പിടിയിലായത്.(Bajrang Dal District Convener Arrested with 95 kg Weed)
സത്‌ന ജില്ലയിലെ ഉഞ്ച്ഹെറ റെയിൽവേ സ്‌റ്റേഷനിൽ നിന്നാണ് സംഘം പിടിയിലായത്.ഇവർ റെയിൽവേ സ്‌റ്റേഷനിൽ ഇറങ്ങിയ ഉടൻ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ് അറസ്റ്റ് ചെയ്യുകയായിരുന്നു.ടൈംസ് നൗ ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങൾ വാർത്ത റിപ്പോർട്ട് ചെയ്‌തു.
Read Also: മധ്യവയസ്കനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ; 56കാരന്റെ തലയിൽ ആഴത്തിൽ മുറിവേറ്റു
95 കിലോ കഞ്ചാവ് പിടികൂടി ഏകദേശം 24 മണിക്കൂറിന് ശേഷമാണ് സുന്ദരം തിവാരിക്കും രാജ് ചൗരസ്യക്കുമെതിരെ ആര്‍പിഎഫ് എഫ്‌ഐആര്‍ ഫയല്‍ ചെയ്തത്. എന്‍ഡിപിഎസ് നിയമപ്രകാരമാണ് ഇവര്‍ക്കെതിരേ കേസെടുത്തതെന്ന് ആര്‍പിഎഫ് അറിയിച്ചു.
Story Highlights: Bajrang Dal District Convener Arrested with 95 kg Weed
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here