Advertisement

‘മതാത്മക മനസുള്ളതിനാലാണ് ദ്രാവിഡ രാഷ്ട്രീയത്തിലെ സ്ഫുരണങ്ങളുള്ള ഈ സിനിമയെ മലയാളി തിരസ്‌കരിക്കുന്നത്’; ചാള്‍സ് എന്റര്‍പ്രൈസസ് കണ്ട പ്രേക്ഷകന്റെ കുറിപ്പ് ശ്രദ്ധ നേടുന്നു

May 30, 2023
2 minutes Read
Charles Enterprises movie review facebook post

ഉര്‍വശി, ബാലു വര്‍ഗീസ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി സുഭാഷ് ലളിത സുബ്രഹ്മണ്യന്‍ സംവിധാനം ചെയ്ത ചാള്‍സ് എന്റര്‍പ്രൈസസ് എന്ന ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. സിനിമയുടെ ചില വശങ്ങള്‍ വിശകലനം ചെയ്യുന്നതിനൊപ്പം എന്തുകൊണ്ട് തിയേറ്ററുകളിലേക്ക് ചിത്രം കാണാന്‍ ആളുകളെത്തുന്നില്ല എന്നത് കൂടി പരിശോധിച്ചുകൊണ്ടുള്ള ഒരു പ്രേക്ഷകന്റെ കുറിപ്പ് ഇപ്പോള്‍ ഫേസ്ബുക്കില്‍ ശ്രദ്ധ നേടുകയാണ്. ദ്രാവിഡ രാഷ്ട്രീയത്തിന്റെ സ്ഫുരണങ്ങളുള്ള സിനിമ മലയാളി തിരസ്‌കരിച്ചതിന് പല കാരണങ്ങളുണ്ടെന്ന് സൂചിപ്പിച്ചുകൊണ്ടാണ് പോസ്റ്റ്. (Charles Enterprises movie review facebook post)

മധു ജനാര്‍ദനന്‍ എന്ന പ്രേക്ഷകന്‍ ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. നാമജപഘോഷയാത്രക്ക് പോയ മാളികപ്പുറങ്ങളും മല ചവിട്ടാന്‍ പോയ പുണ്യാത്മാക്കളും ചേര്‍ന്നുണ്ടാക്കിയ മതാത്മക മനസ് ഇന്നും കേരള ഭൂമിയില്‍ ഊര്‍ജിതമായി നിലനില്‍ക്കുന്നതു കൊണ്ടാണ് ദ്രാവിഡ രാഷ്ട്രീയത്തിന്റെ ചില സ്പഥുരണങ്ങളുള്ള ഈ സിനിമയെ മലയാളി തിരസ്‌കരിക്കുന്നതെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

Read Also: മധ്യവയസ്കനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ; 56കാരന്റെ തലയിൽ ആഴത്തിൽ മുറിവേറ്റു

കുറിപ്പ് വായിക്കാം:

ചാള്‍സ് എന്റെര്‍പ്രൈസസ് എന്നൊരു സിനിമ കേരളത്തിലെ തീയേറ്ററുകളില്‍ കളിക്കുന്നുണ്ട്. സാധാരണ കമര്‍ഷ്യല്‍ സിനിമയുടെ ഫോര്‍മുലയോ ട്രീറ്റ്‌മെന്റോ അല്ല ആ സിനിമയുടേത്. എന്നാല്‍ മലയാളി ആ സിനിമ കാണാന്‍ കയറാത്തത് അതുകൊണ്ടല്ല എന്ന് തോന്നുന്നു. നാമജപഘോഷയാത്രക്ക് പോയ മാളികപ്പുറങ്ങളും മല ചവിട്ടാന്‍ പോയ പുണ്യാത്മാക്കളും ചേര്‍ന്നുണ്ടാക്കിയ മതാല്മക മനസ്സ് ഇന്നും കേരള ഭൂമിയില്‍ ഊര്‍ജിതമായി നിലനില്‍ക്കുന്നതു കൊണ്ടാണ് ദ്രാവിഡ രാഷ്ട്രീയത്തിന്റെ ചില സ്പഥുരണങ്ങളുള്ള ഈ സിനിമയെ മലയാളി തിരസ്‌കരിക്കുന്നത്.

Story Highlights: Charles Enterprises movie review facebook post

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top