ചേര്‍ത്തലയില്‍ ഗുണ്ടാസംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടി; എയര്‍ ഗണ്‍ കൊണ്ട് വെടിവയ്പ്പ്; വീടുകളും ആക്രമിച്ചു

ആലപ്പുഴ ചേര്‍ത്തലയില്‍ ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലില്‍ വെടിവെപ്പ്. എയര്‍ഗണ്‍ കൊണ്ടുള്ള വെടിയേറ്റ് ഒരാള്‍ക്ക് പരിക്കേറ്റു. വീടുകള്‍ക്കു നേരെയും ആക്രമണമുണ്ടായി. ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള തര്‍ക്കമാണ് സംഘര്‍ഷത്തിനു കാരണമെന്ന് പൊലീസ് അറിയിച്ചു. (clash of gangsters at cherthala alappuzha)
ചേര്‍ത്തലയില്‍ ഇന്നലെ രാത്രിയും ഇന്നു പുലര്‍ച്ചെയുമായി നടന്ന ഏറ്റുമുട്ടലില്‍ രഞ്ജിത്ത്, സുജിത്ത് എന്നിവര്‍ക്കാണ് പരുക്കേറ്റത്. രഞ്ജിത്തിന് എയര്‍ ഗണില്‍ നിന്നും വെടിയേറ്റു. ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവങ്ങളുടെ തുടക്കം.
Read Also: മധ്യവയസ്കനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ; 56കാരന്റെ തലയിൽ ആഴത്തിൽ മുറിവേറ്റു
ചേര്‍ത്തലയിലെ ബാറിനു സമീപത്തുണ്ടായ ആക്രമണത്തിലാണ് സുജിത്തിന് പരുക്കേറ്റത്. തുടര്‍ന്ന് വയലാര്‍ രക്തസാക്ഷി മണ്ഡപത്തിനു വടക്കുവശത്ത് വച്ച് ബൈക്കില്‍ പോകുകയായിരുന്ന രഞ്ജിത്തിനു നേരെ എയര്‍ഗണ്‍ ഉപയോഗിച്ച് ആക്രമണമുണ്ടായി. വെടിയേറ്റ രഞ്ജിത്ത് ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. ഇതിന് പിന്നാലെ രാത്രി 12 മണിയോടെയായിരുന്നു വീടാക്രമണങ്ങള്‍. ചേര്‍ത്തല, പുത്തനങ്ങാടി, തണ്ണീര്‍മുക്കം എന്നിവിടങ്ങളില്‍ വീടുകള്‍ക്ക് നേരെ ആക്രമണമുണ്ടായി. വീടുകളുടെ വാതിലും, ജനലും, ഗ്രഹോപകരണങ്ങളും വാഹനങ്ങളും അടിച്ച് തകര്‍ത്തു. മുഹമ്മ, ചേര്‍ത്തല പോലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.
Story Highlights: clash of gangsters at cherthala alappuzha
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here