സിദ്ദിഖിന്റെ കൊലപാതകം; ‘ഹണി ട്രാപ്പല്ല, എല്ലാം ചെയ്തത് ഷിബിലിയെന്ന് ഫര്‍ഹാനയുടെ മൊഴി

ഹോട്ടലുടമ സിദ്ദിഖിന്റെ കൊലപാതകം ഹണി ട്രാപ്പിനുളള ശ്രമം തടഞ്ഞത് മൂലമല്ലെന്ന് കേസിലെ മുഖ്യപ്രതികളിലൊരാളായ ഫര്‍ഹാന. എല്ലാം ആസൂത്രണം ചെയ്തത് ഷിബിലിയെന്നും കൃത്യം നടക്കുമ്പോള്‍ താന്‍ മുറിയിലുണ്ടായിരുന്നുവെന്ന് മാത്രമേയുള്ളൂവെന്നും ഫര്‍ഹാന പറഞ്ഞു. ഷിബിലിയേയും ഫര്‍ഹാനയേയും പൊലീസ് അട്ടപ്പാടിയിലും ചളവറയിലുമെത്തിച്ച് തെളിവെടുപ്പ് നടത്തി. പ്രതികള്‍ കൈക്കലാക്കിയ സിദ്ദിഖിന്റെ മൊബൈല്‍ഫോണ്‍ അട്ടപ്പാടി ചുരത്തില്‍ നിന്ന് കണ്ടെടുത്തു.(Farhana statement in Siddique’s murder case)
ആസൂത്രണം ചെയ്തത് ഹണി ട്രാപ്പല്ല. താന്‍ ഒരു രൂപ പോലും സിദ്ദിഖില്‍ നിന്ന് വാങ്ങിയിട്ടില്ല. എല്ലാം ചെയ്തത് ഷിബിലിയും ആഷിഖുമാണ്. കൃത്യം നടക്കുമ്പോള്‍ താന്‍ മുറിയിലുണ്ടായിരുന്നു. ചളവറയിലെ വീട്ടില്‍ തെളിവെടുപ്പിനെത്തിച്ചപ്പോഴായിരുന്നു ഫര്‍ഹാനയുടെ വെളിപ്പെടുത്തല്‍.
അട്ടപ്പാടി ചുരം എട്ടാം വളവില്‍ നിന്നാണ് സിദ്ദിഖിന്റെ മൊബൈല്‍ ഫോണ്‍ കണ്ടെടുത്തത്. സിദ്ദിഖിന്റെ അക്കൗണ്ടില്‍ നിന്ന് എടിഎം വഴി പണം പിന്‍വലിക്കുമ്പോള്‍ മെസേജ് വരിക ഈ നമ്പറിലേക്കായിരിക്കും എന്നാണ് പ്രതികള്‍ കരുതിയത്. തുടര്‍ന്ന് മൃതദേഹം ഉപേക്ഷിച്ച 9ാം വളവിലും പ്രതികളെയെത്തിച്ചു.
സിദ്ദിഖിന്റെ മൃതദേഹം അടങ്ങിയ ബാഗ് തങ്ങളിലൊരാള്‍ ഇവിടെ ഉപേക്ഷിച്ചുവെന്നും രണ്ടാമന്‍ കാവല്‍ നിന്നുവെന്നും ഷിബിലി പൊലീസിന് മൊഴി നല്‍കി. തുടര്‍ന്ന് അഞ്ച് മിനിറ്റോളം മാത്രം നീണ്ട് നിന്ന തെളിവെടുപ്പ് അവസാനിപ്പിച്ച് പൊലീസ് മടങ്ങി. ചളവറയിലേ ഷിബിലിയുടെ വീട്ടിലേക്കാണ് പിന്നീട് പോയത്.കൊലപാതക സമയത്ത് ഫര്‍ഹാനയും ഷിബിലിയും ധരിച്ചിരുന്ന വസ്ത്രങ്ങള്‍ ഫര്‍ഹാന വീടിന്റെ പുറകുവശത്ത് ഇട്ട് കത്തിച്ചതിന്റെ തെളിവുകള്‍ പൊലീസ് ശേഖരിച്ചു.
Read Also: ഹോട്ടല്‍ വ്യാപാരി സിദ്ദിഖിന്റെ കൊലപാതകം മദ്യലഹരിയിലെന്ന് പൊലീസ്; അട്ടപ്പാടി ചുരത്തില്‍ പ്രതികളുമായി തെളിവെടുപ്പ്
അതേസമയം പ്രതികളുടെ ചോദ്യം ചെയ്യലില്‍ നിര്‍ണ്ണായക വിവരങ്ങള്‍ അന്വേഷണസംഘത്തിന് ലഭിച്ചു. സിദ്ദിഖിന്റെ കഴുത്തില്‍ ഷിബിലി കത്തികൊണ്ട് വരഞ്ഞെന്നും തുടര്‍ന്നാണ് കയ്യാങ്കളിയിലേക്ക് നീങ്ങിയതെന്നും പ്രതികള്‍ മൊഴി നല്‍കി. ഹണിട്രാപ്പ് തന്നെയായിരുന്നു ലക്ഷ്യമെന്നാണ് പ്രതികള്‍ നല്‍കിയ മൊഴി. അതേസമയം കൊലപാതകം നടന്ന കോഴിക്കോട്ടെ ഹോട്ടല്‍ അടച്ചുപൂട്ടി. ചട്ടവിരുദ്ധമായി പ്രവര്‍ത്തിച്ചുപോന്നിരുന്ന ഡി കാസ ഇന്‍ ഹോട്ടല്‍ അടച്ചു പൂട്ടാന്‍ കോഴിക്കോട് കോര്‍പ്പറേഷന്‍ നിര്‍ദേശം നല്‍കുകയായിരുന്നു.
Story Highlights: Farhana statement in Siddique’s murder case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here